തിരുവല്ല കവിത കൊലക്കേസില്‍ പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി വ്യാഴാഴ്ച

തിരുവല്ല കവിത കൊലക്കേസില്‍ പ്രതി അജിന്‍ റെജി മാത്യുവിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. കൊലപാതകം ഉള്‍പ്പെടെയുള്ള നിരവധി വകുപ്പുകളിലാണ് കുറ്റം തെളിഞ്ഞത്. പ്രതിക്കെതിരായ ശിക്ഷാവിധി വ്യാഴാഴ്ച പ്രസ്താവിക്കും. കോടതിവിധി കേള്‍ക്കാനെത്തിയ കവിതയുടെ കുടുംബാംഗങ്ങള്‍ പ്രതിക്ക് തൂക്കുശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
2019 മാര്‍ച്ച് 12-നാണ് തിരുവല്ല നഗരത്തില്‍വെച്ച് കവിയൂര്‍ സ്വദേശിനിയായ 19 കാരിയായ കവിതയെ അജിന്‍ റെജി മാത്യു തീകൊളുത്തി കൊലപ്പെടുത്തിയത്. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് പിന്നിലെ കാരണം. സംഭവം തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഇടറോഡിലാണ് നടന്നത്.
കവിതയും പ്രതിയും ഒരുമിച്ച് ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിച്ചവരായിരുന്നു. പിന്നീട് കവിത തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ എംഎല്‍ടി കോഴ്‌സില്‍ ചേര്‍ന്നു. സംഭവദിവസം രാവിലെ ക്ലാസിലേക്കു പോകുന്നതിനിടെയായിരുന്നു ആക്രമണം. ഇതിനുമുമ്പ് പ്രതി തിരുവല്ലയിലെ പെട്രോള്‍ പമ്പില്‍നിന്ന് മൂന്ന് കുപ്പികളിലായി പെട്രോള്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് കവിതയുടെ പിന്നാലെയെത്തി ആദ്യം കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും പിന്നീട് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ കവിതയെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ ചികില്‍സയ്ക്കിടെ അവള്‍ മരണപ്പെട്ടു.
Tag: Court finds Ajin Reji Mathew guilty in Thiruvalla Kavitha murder case; sentencing on Thursday



