മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും അമ്മയ്ക്കും 180 വര്‍ഷം കഠിനതടവ്

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനെയും അതിന് ഒത്താശചെയ്ത കുട്ടിയുടെ അമ്മയെയും മഞ്ചേരി അതിവേഗ പ്രത്യേക കോടതി കഠിനമായി ശിക്ഷിച്ചു. പോക്സോ നിയമപ്രകാരം ഇരുവരും 180 വര്‍ഷം വീതം കഠിനതടവിനും 11.75 ലക്ഷം രൂപ പിഴയ്ക്കും വിധിക്കപ്പെട്ടു. പിഴ അടച്ചില്ലെങ്കില്‍ 20 വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണമെന്നുമാണ് കോടതിയുടെ ഉത്തരവ്.
2019 മുതല്‍ 2021 വരെ നീണ്ട കാലയളവിലാണ് കുട്ടി നിരന്തരം പീഡനത്തിനിരയായത്. രണ്ടാനച്ഛന് പാലക്കാട് സ്വദേശിയാണെന്നും അമ്മ തിരുവനന്തപുരം സ്വദേശിനിയാണെന്നും പോലീസ് അറിയിച്ചു. 2019-ലാണ് യുവതി തന്റെ രണ്ടാം ഭര്‍ത്താവിനൊപ്പം കുട്ടിയുമായി താമസം ആരംഭിച്ചത്. അതിനുശേഷം രണ്ടാനച്ഛന് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നു.
കുട്ടിയുടെ ദുരവസ്ഥ ബന്ധുക്കളാണ് ആദ്യം മനസ്സിലാക്കിയത്. വീട്ടിലെത്തിയപ്പോള്‍ കുട്ടിയെ മുറിയിലടച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് സംശയം ശക്തമായത്. ബന്ധുക്കള്‍ ഉടന്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് അധികൃതര്‍ ഇടപെട്ട് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് രണ്ടുവര്‍ഷമായി തുടരുന്ന പീഡനം വെളിച്ചത്ത് വന്നത്.
Tag: Stepfather and mother sentenced to 180 years in prison for raping minor girl in Malappuram



