‘കള്ളന്റെ ആത്മകഥ’ എന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇ.പി ജയരാജനെതിരെ ശോഭാ സുരേന്ദ്രന്

സിപിഐഎം മുതിർന്ന നേതാവ് ഇ.പി. ജയരാജന്റെ ആത്മകഥയിലെ ആരോപണങ്ങൾക്ക് പ്രിതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ജയരാജൻ തന്റെ ആത്മകഥയിൽ ശോഭാ സുരേന്ദ്രൻ മകനെ ബിജെപി സ്ഥാനാർത്ഥിയാക്കാൻ ശ്രമിച്ചുവെന്നും, എറണാകുളത്ത് മകനെ പരിചയപ്പെട്ട് പിന്നീട് നിരന്തരം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെന്നും ആരോപിച്ചിരുന്നു. ജയരാജന്റെ ‘ഇതാണെന്റെ ജീവിതം’ എന്ന ആത്മകഥ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തിരുന്നു.
എന്നാൽ, “അതിന് പേരിടേണ്ടത് ‘കള്ളന്റെ ആത്മകഥ’ എന്നാണ് ശോഭാ സുരേന്ദ്രൻ മറുപടി നൽകിയിരിക്കുന്നത്. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവര് വ്യക്തമാക്കി.
“ജയരാജന്റെ പുസ്തകത്തെപ്പറ്റി കേട്ടപ്പോൾ ഉള്ളിൽ ചിരിയാണ് വന്നത്. എന്റെ ജീവിതത്തിൽ മൂന്നു തവണ മാത്രമേ രാമനിലയത്തിൽ പോയിട്ടുള്ളൂ. ഞാൻ വെറുതെ റൂം ബുക്ക് ചെയ്യുന്ന ഒരാളല്ല. അതിൽ ഒരിക്കൽ ജയരാജനെ കാണാനാണ് പോയത്,” എന്നു ശോഭ പറഞ്ഞു. “ജീവിതത്തിൽ എന്ത് ചെയ്യണമെന്നു തീരുമാനിക്കുമ്പോൾ ഉറച്ചുനിൽക്കാൻ ധൈര്യവും തന്റേടവും വേണം,” എന്നും അവര് കൂട്ടിച്ചേർത്തു.
Tag: It should have been titled ‘The Autobiography of a Thief’; Shobha Surendran against EP Jayarajan



