വൃത്തിയില്ലാത്ത ദക്ഷിണേന്ത്യൻ നഗരങ്ങൾ; മധുര, ചെന്നൈ, ബെംഗളൂരു മുൻപന്തിയിൽ!

ദക്ഷിണേന്ത്യൻ നഗരങ്ങൾ വൃത്തിയില്ലാത്ത പട്ടികയിൽ മുന്നിൽ! 2025-ലെ പുതിയ സ്വച്ഛ് സർവേഷൻ റിപ്പോർട്ട് പ്രകാരം മാലിന്യ നിയന്ത്രണം, പൊതുശുചിത്വം എന്നിവയിൽ ദക്ഷിണേന്ത്യൻ പ്രധാന നഗരങ്ങൾ ഗുരുതര വെല്ലുവിളികൾ നേരിടുകയാണ്. പ്രത്യേകിച്ച് കേരളത്തിലെ മലയാളി സഞ്ചാരികൾ പതിവായി സന്ദർശിക്കുന്ന നഗരങ്ങൾ രാജ്യത്തെ ഏറ്റവും വൃത്തിഹീന പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
അതിനിടെ ആദ്യ പത്തിൽ മൂന്നും ദക്ഷിണേന്ത്യൻ നഗരങ്ങളാണ്. 4,823 പോയിന്റ് നേടി തമിഴ്നാട്ടിലെ മധുര രാജ്യത്തെ ഏറ്റവും വൃത്തിയില്ലാത്ത നഗരമായി, 6,822 പോയിന്റുള്ള ചെന്നൈ മൂന്നാമതും, 6,842 പോയിന്റുള്ള ബെംഗളൂരു അഞ്ചാമതുമാണ്. തലസ്ഥാന ഡൽഹി പത്താമതും, ഗ്രേറ്റർ മുംബൈ എട്ടാമതുമാണ്. റിപ്പോർട്ട് പ്രകാരം, നഗരനിർമാണവും മാലിന്യ നിർമാർജനവും കാര്യക്ഷമമല്ലാത്തതായതിനാൽ ഈ സ്ഥാനം ഉണ്ടായി.
രാജ്യത്തെ വൃത്തിയില്ലാത്ത ടോപ് 10 നഗരങ്ങൾ (പോയിന്റ് ഉൾപ്പെടുത്തിയിരിക്കുന്നത്):
മധുര – 48,232
ലുധിയാന – 52,723
ചെന്നൈ – 68,224
റാഞ്ചി – 68,355
ബെംഗളൂരു – 68,426
ധൻബാദ് – 71,967
ഫരീദാബാദ് – 73,298
ഗ്രേറ്റർ മുംബൈ – 74,199
ശ്രീനഗർ – 74,8810
ഡൽഹി – 7,920
റാങ്കിംഗ് മാലിന്യ സംസ്കരണം, പൊതുശുചിത്വം, പൗരപങ്കാളിത്തം എന്നിവ അടിസ്ഥാനമാക്കി നിർണയിച്ചിരിക്കുകയാണ്. ശരിയായ ആസൂത്രണം കൂടാതെ നടക്കുന്ന നഗര വികസനം, കാര്യക്ഷമമല്ലാത്ത മാലിന്യ നിർമാർജനം, പൗരരുടെ അശ്രദ്ധ എന്നിവയാണ് പ്രധാന വെല്ലുവിളികൾ.
Tag: dirtiest cities in South India; Madurai, Chennai, and Bengaluru at the forefront!



