indiaLatest NewsNationalNews

‘ഭാഗ്യം വന്ന വഴിയേ’ ; ”ലോട്ടറി ടിക്കറ്റ് വാങ്ങാൻ പണം നൽകിയ സുഹൃത്തിനും ഒരു കോടി രൂപ നൽകും”

‘ഭാഗ്യം വന്ന വഴിയേ’ എന്ന പറച്ചിൽ ലോട്ടറി നറുക്കെടുപ്പിന്റെ കാര്യത്തിൽ കൂടുതൽ അനുയോജ്യമാണ്. പഞ്ചാബിൽ ദീപാവലി ബമ്പർ ലോട്ടറിയിൽ ജാക്ക്‌പോട്ട് നേടിയ പച്ചക്കറി വ്യാപാരി സെഹ്റയുടെ കഥ ഇതിന്റെ നല്ല ഉദാഹരണമാണ്. ജയ്പൂരിലെ കോട്ട്പുട്‌ളിൽ നിന്നുള്ള സെഹ്റ, സുഹൃത്തിന്റെെ കെെയ്യിൽ നിന്നു കടം വാങ്ങിയ തുകയ്ക്ക് എടുത്ത ലോട്ടറി ടിക്കറ്റിലൂടെ 11 കോടി രൂപയുടെ ജാക്ക്‌പോട്ടാണ് സ്വന്തമാക്കിയത്.

ദൈവത്തിന്റെ അനുഗ്രഹമാണ് തനിക്ക് ഈ ഭാഗ്യം നൽകി എന്നുമായിരുന്നു സെഹ്റയുടെ പ്രതികരണം. ചണ്ഡീഗഢിൽ എത്തി ലോട്ടറി ടിക്കറ്റ് ബാങ്കിൽ നൽകി നടപടികൾ പൂർത്തിയാക്കാനുള്ള പണം പോലും തന്‍റെ പക്കൽ ഇല്ലാതിരുന്നു. ജാക്ക്‌പോട്ട് ലഭിച്ച പണം തന്റെ രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവിനായി ഉപയോഗിക്കുമെന്ന് സെഹ്റ പറഞ്ഞു. കൂടാതെ, ലോട്ടറി ടിക്കറ്റ് വാങ്ങാൻ പണം നൽകിയ സുഹൃത്തിനും ഒരു കോടി രൂപ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tag: I will also give Rs 1 crore to the friend who gave me money to buy the lottery ticket

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button