keralaKerala NewsLatest News

”ദേവസ്വം ബോര്‍ഡിന് കാലാവധി നീട്ടി നല്‍കുന്നത് പ്രതികളെ സംരക്ഷിക്കാന്‍”; കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

ശബരിമല സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതികളെ സംരക്ഷിക്കുന്നതിനാണ് നിലവിലെ ദേവസ്വം ബോർഡ് ഭരണസമിതിയുടെ കാലാവധി നീട്ടാനുള്ള സർക്കാർ നീക്കം ലക്ഷ്യമിടുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. ആരോപിച്ചു.

തെളിവ് നശിപ്പിക്കാനുള്ള അവസരവും സമയവും സർക്കാർ നൽകിയത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി കേസിൽ നിർണായകമായ നിരീക്ഷണം നടത്തിയിട്ട് ഒരു മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ലെന്നത് സർക്കാരിന്റെ പ്രതിപക്ഷ വിരുദ്ധ നിലപാടിനെയും പ്രതി സംരക്ഷണ മനോഭാവത്തെയും തെളിയിക്കുന്നതാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

ദേവസ്വം ബോർഡ് അംഗങ്ങളെയും ചില രാഷ്ട്രീയ നേതാക്കളെയും സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കാര്യക്ഷമമായ ചോദ്യം ചെയ്യലോ നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കാനുള്ള നടപടികളോ നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

“അന്വേഷണം ഇപ്പോൾ മരവിച്ചിരിക്കുകയാണ്. ഹൈക്കോടതിയുടെ നിരീക്ഷണവും മേൽനോട്ടവും ഉണ്ടായിരുന്നില്ലെങ്കിൽ ഈ കേസ് മറവിയിലായേനെ. കാലാവധി നീട്ടുന്നതിന് പകരം ബോർഡ് പിരിച്ചുവിട്ട് കുറ്റക്കാരെ അറസ്റ്റ് ചെയ്ത് തെളിവുകൾ ശേഖരിക്കണം,” — സണ്ണി ജോസഫ് പറഞ്ഞു.

Tag: Extension of tenure to Devaswom Board is to protect the accused KPCC President Sunny Joseph

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button