keralaKerala NewsLatest News
പിഴ മാത്രം അടച്ച് രക്ഷപ്പെടാൻ പറ്റില്ല! പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക് പാര്‍ക്കിങ് ഫീസും അടയ്ക്കേണ്ടി വരും

മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് ഇനി പിഴ അടയ്ക്കുന്നതിനോടൊപ്പം പാര്‍ക്കിങ് ഫീസും അടയ്ക്കേണ്ടി വരും. നിലവില്‍ ഈ വാഹനങ്ങള്‍ വകുപ്പിന്റെ ഓഫീസ്, പൊലീസ് സ്റ്റേഷന് പരിസരങ്ങളിലായിരുന്നു സൂക്ഷിക്കുന്നത്.
ഇനി തദ്ദേശ സ്ഥാപനങ്ങളുടെയോ സ്വകാര്യ പാര്‍ക്കിങ് സ്ഥലങ്ങളിലായിരിക്കും വാഹനങ്ങള്‍ ഇടുക. മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു, പിഴ അടച്ചതിനു പുറമെ ആ സമയത്തുവരെ അടച്ചിരിക്കുന്ന പാര്‍ക്കിങ് ഫീസും അടച്ചാൽ മാത്രമേ വാഹനം വിട്ടുനല്‍കുകയുള്ളൂ. ഉത്തരവ് ഉടന്‍ പുറത്തുവരുമെന്നും അദ്ദേഹം അറിയിച്ചു.
Tag: You can’t just pay the fine and get away with it! Vehicles that are impounded will also have to pay parking fees



