keralaKerala NewsLatest News

എൽഡിഎഫ് സർക്കാരിന്റെ മൂന്നാമൂഴ സാധ്യത വിലയിരുത്താൻ പൊലീസ് രഹസ്യാന്വേഷണ വിഭാഗം രഹസ്യ സർവേ ആരംഭിച്ചു

എൽഡിഎഫ് സർക്കാരിന്റെ മൂന്നാമൂഴ സാധ്യത വിലയിരുത്താൻ പൊലീസ് രഹസ്യാന്വേഷണ വിഭാഗം (Special Branch) രഹസ്യ സർവേ ആരംഭിച്ചു. ജനങ്ങൾ തുടർഭരണത്തിന് അനുകൂലമാണോ, പെൻഷൻ 2000 രൂപയായി വർധിപ്പിച്ചതടക്കം പുതിയ ജനക്ഷേമപദ്ധതികൾ എത്രത്തോളം ജനപ്രീതി നേടിയിരിക്കുന്നു, ഇവ തിരഞ്ഞെടുപ്പിൽ വോട്ടായി മാറുമോയെന്നതുമാണ് സർവേയുടെ മുഖ്യ ലക്ഷ്യം. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ ബൂത്തിലെയും വിജയസാധ്യതയും വിലയിരുത്തുകയാണ് അന്വേഷണസംഘം.

സാധാരണയായി തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ച് രഹസ്യാന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് പതിവാണെങ്കിലും, ഇത്തവണ കൂടുതൽ വിശദമായ വിലയിരുത്തലാണ് നടക്കുന്നത്. നിഷ്പക്ഷ വോട്ടർമാരുടെ പിന്തുണ എൽഡിഎഫിന് ലഭിക്കുമോ, സർക്കാർ നേരിട്ട വിവാദങ്ങൾ പൊതുജനങ്ങളിലുണ്ടാക്കിയ പ്രതികൂലത എത്രത്തോളം എന്നതും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച്, ശബരിമല സ്വർണക്കൊള്ള സംഭവത്തിൽ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി മറിച്ചുവിട്ടത് വിശ്വാസികളിൽ എത്രത്തോളം പ്രതികൂല പ്രതിച്ഛായ സൃഷ്ടിച്ചു എന്നതും അന്വേഷിക്കുന്നു.

ജനങ്ങൾ സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ച് നൽകുന്ന നിർദേശങ്ങളും മെച്ചപ്പെടുത്തലിനുള്ള അഭിപ്രായങ്ങളും ശേഖരിക്കുന്നുണ്ട്. പൊതുവായ പ്രശ്നങ്ങൾക്കും പ്രാദേശിക വിഷയങ്ങൾക്കും പ്രാധാന്യം നൽകി റിപ്പോർട്ട് തയ്യാറാക്കണമെന്നാണ് നിർദേശം. ഈ വിവരങ്ങൾ ഭരണമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ഉൾപ്പെടുത്താനാണ് പദ്ധതിയെന്നും റിപ്പോർട്ടുകളുണ്ട്.

തൊഴിലാളികൾ, ബസ്-ഓട്ടോറിക്ഷാ ജീവനക്കാർ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, വയോജനങ്ങൾ, വനിതകൾ, ചെറുകച്ചവടക്കാർ തുടങ്ങി വിവിധ സാമൂഹിക വിഭാഗങ്ങളിൽ നിന്നാണ് വിവരശേഖരണം നടക്കുന്നത്. സർവേ റിപ്പോർട്ട് ഈ മാസം 15നുള്ളിൽ സമർപ്പിക്കണം എന്നാണ് മേൽനോട്ട വിഭാഗം നൽകിയ നിർദേശം.

Tag: Police Intelligence Department has launched a secret survey to assess the possibility of a Munnamooza (LDF) government

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button