എം.ശിവശങ്കറിന്റെ എൻ.ഐ.എ ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം.ശിവശങ്കറിന്റെ എൻ.ഐ.എ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒമ്പത് മണിക്കൂറോളമാണ് ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്തത്. ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് ഹാജരാകണമെന്നാ വശ്യപ്പെട്ടാണ് വിട്ടയച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും എൻ ഐ യുടെ മറ്റു നീക്കങ്ങൾ.
കൊച്ചി എൻഐഎ ഓഫിസിൽ നീണ്ട ഒൻപതു മണിക്കൂറത്തെ ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കർ വിട്ടയക്കുകയായിരുന്നു. അഭിഭാഷകനുമായി ശിവശങ്കർ കൂടിക്കാഴ്ച നടത്തും. അതിനിടെ, കസ്റ്റംസ് ഉദ്യോഗസ്ഥരും എൻഐഎ ഓഫിസിലെത്തിയിരുന്നെങ്കിലും,അഞ്ചു മിനിട്ടിനുശേഷം അവർ മടങ്ങിപ്പോവുകയായിരുന്നു. കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്‍ഐഎ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി. വന്ദന, ബെംഗളൂരുവില്‍ നിന്നെത്തിയ എന്‍ഐഎ ഉദ്യോഗസ്ഥര്‍ എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുക്കുകയുണ്ടായി. തിരുവനന്തപുരത്ത് വച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍ഐഎയുടെ പ്രധാനമായും ശ്രമിച്ചത്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാതെ സ്വന്തം വാഹനത്തില്‍ കൊച്ചിയിലെത്തിയാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലിന് എൻ ഐ എ ക്കു മുന്നിൽ ഹാജരായത്.
അതേസമയം, എൻ ഐ എ ആവശ്യപ്പെട്ട സി സി ടി വി ദൃശ്യങ്ങൾ കാണാനായി ഇത് വരെ ലഭിച്ചിട്ടില്ല. അതിനു ശേഷമായിരിക്കും ശിവശങ്കർ നൽകിയ മൊഴികളിലെ ശരിയും തെറ്റും വിലയിരുത്തപ്പെടുക. സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍ സെക്രട്ടേറിയറ്റിലെത്തിയോ എന്ന് കണ്ടെത്താന്‍ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്. രണ്ടുഘട്ടമായി ഒരു വര്‍ഷത്തെ ദൃശ്യങ്ങളാണ് എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് എഡിറ്റ് ചെയ്യാതെ നൽകുമെന്നാണ് എൻ ഐ എ കരുതുന്നത്.