കേരളത്തിൽ 1167 പേർക്ക് കൂടി കോവിഡ്, നാല് മരണങ്ങൾ കൂടി.

കേരളത്തിൽ രോഗികൾ 20000 കവിഞ്ഞു.
കേരളത്തിൽ ചൊവ്വാഴ്ച 1167 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യ മന്ത്രി പിണറായി വിജയൻ അറിയിച്ചു.കോവിഡ് രോഗം വ്യാപിച്ച ശേഷം കേരളത്തില്‍ ഏറ്റവും അധികം പോസ്റ്റീവായി കേസുകള്‍ ആണിത്. 888 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 55 രോഗികൾ ഉണ്ടായി. വിദേശത്തുനിന്നും വന്ന 122 പേർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 96 പേർക്കും രോഗം സ്ഥിരീകരിക്കുകയുണ്ടായി. 679 പേർ രോഗമുക്തരായി. 33 ആരോഗ്യപ്രവർത്തകർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. നാല് മരണങ്ങളാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത്.
എറണാകുളം സ്വദേശി അബൂബക്കർ(72) , കാസർകോട് സ്വദേശി അബ്ദു റഹ്മാൻ(70), ആലപ്പുഴയിലെ സൈന്നുദ്ധീൻ(67), തിരുവനന്തപുരത്ത് സെൽവമണി(65) എന്നിവരാണ് മരണപ്പെട്ടത്.
തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂര്‍ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂര്‍ 43, കാസര്‍കോട് 38, ഇടുക്കി 7 എന്നിങ്ങനെയാണ് രോഗബാധിതരായവരുടെ ജില്ലതിരിച്ചുള്ള കണക്ക്.
നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂര്‍ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂര്‍ 15, കാസര്‍കോട് 36.
കഴിഞ്ഞ 24 മണിക്കൂറിനകം 19140 സാമ്പിളുകള്‍ പരിശോധിച്ചു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10091 ആണ്. 1167 പേരെ ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20896 ആണ്. ആകെ 362210 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 6596 സാമ്പിളുകളുടെ ഫലം വരാനുണ്ട്. 150716 പേരാണ് നിരീക്ഷണത്തിലുള്ളത്.
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 116418 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 113073 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് നിലവില്‍ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 486 ആണ്.