പത്തര മണിക്കൂർ ചോദ്യം ചെയ്ത ശേഷം,എൻ ഐ എ ശിവശങ്കറിനെ വിട്ടയച്ചു.

സ്വർണ്ണ കള്ളക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ എൻ ഐ എ തുടർച്ചയായി പത്തര മണിക്കൂർ ചോദ്യം ചെയ്ത ശേഷം, മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ വിട്ടയച്ചു. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. പത്ത് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറിനെ വിട്ടയച്ചത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ശിവശങ്കർ താമസസ്ഥലത്തേക്ക് മടങ്ങി. കൃത്യമായി പത്തര മണിക്കൂർ സമയമാണ് സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്തത്. തുടർച്ചയായ രണ്ടാം ദിവസമാണ് എൻ.ഐ.എ സംഘം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
ശിവശങ്കർ അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും എൻ.ഐ.എ അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി വിളിച്ചപ്പോഴെല്ലാം മടിയേതും കാട്ടാതെ ശിവശങ്കർ കൊച്ചിയിലേക്കും തിരുവനന്തപുരത്തെ എൻ.ഐ.എ ഓഫീസിലേക്കും ചെന്നതായും അദ്ദേഹത്തിന്റെ അഭിഭാഷകൻ എസ്. രാജീവ് തുടർന്ന് പറഞ്ഞു. എൻ.ഐ.എയുടെ മാത്രമല്ല, കസ്റ്റംസിന്റെയും ചോദ്യം ചെയ്യലിൽ അദ്ദേഹം സഹകരിച്ച കാര്യവും അഭിഭാഷകൻ പറയുകയുണ്ടായി.