Kerala NewsLatest NewsLocal NewsNationalNews

ക​​ൺ​​സ​​ൾ​​ട്ട​​ൻ​​സി വ​​ഴി ഭൂ​​മി ഏ​​റ്റെ​​ടുക്കേണ്ട,റ​​വ​​ന്യൂ വ​​കു​​പ്പി​​നെ മറികടന്നു അ​​തി​​വേ​​ഗ കെ-​​റെ​​യി​​ലിന് ഭൂ​​മി ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള ഫ​​യ​​ൽ റ​​വ​​ന്യൂ മ​​ന്ത്രി ഇ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ മ​​ട​​ക്കി.

റ​​വ​​ന്യൂ വ​​കു​​പ്പി​​നെ മറികടന്നു അ​​തി​​വേ​​ഗ കെ-​​റെ​​യി​​ലിന് ഭൂ​​മി ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള ഫ​​യ​​ൽ റ​​വ​​ന്യൂ മ​​ന്ത്രി ഇ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ മ​​ട​​ക്കി അയച്ചു. നിയമങ്ങൾ മറികടന്ന് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് റ​​വ​​ന്യൂ വ​​കു​​പ്പിന്റെ നടപടി ഉണ്ടായത്. ച​​ട്ട​​പ്ര​​കാ​​രം ഭൂ​​മി ഏ​​റ്റെ​​ടു​​ക്കാ​​ൻ ഉ​​ത്ത​​ര​​വി​​റ​​ക്കേ​​ണ്ട​​ത് റ​​വ​​ന്യൂ വ​​കു​​പ്പാ​​ണ്. ആ​​രെ​​ങ്കി​​ലും കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചാ​​ൽ ന​​ട​​പ​​ടി​​ക്ര​​മം പാ​​ലി​​ച്ചി​​ല്ലെ​​ങ്കി​​ൽ തി​​രി​​ച്ച​​ടി നേ​​രി​​ടേ​​ണ്ടി​​വ​​രു​​മെ​​ന്ന്​ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് മ​​ന്ത്രി ഫ​​യ​​ൽ തി​​രി​​ച്ച​​യ​​ച്ചിരിക്കുന്നത്.
തി​​രു​​വ​​ന​​ന്ത​​പു​​രം-​​കാ​​സ​​ര്‍കോ​​ട്​ അ​​തി​​വേ​​ഗ റെ​​യി​​ല്‍പാ​​ത​​ക്കു​​ള്ള ഭൂ​​മി​​യേ​​റ്റെ​​ടു​​ക്ക​​ല്‍ സ്വ​​കാ​​ര്യ ഏ​​ജ​​ന്‍സി​​യെ ഏ​​ല്‍പി​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ഗ​​താ​​ഗ​​ത വ​​കു​​പ്പ്‌ പ്രി​​ന്‍സി​​പ്പ​​ല്‍ സെ​​ക്ര​​ട്ട​​റി ജ്യോ​​തി​​ലാ​​ലിന്റെ നി​​ർ​​ദേ​​ശം ഉണ്ടായത്. സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി ഈ ​​ന​​ട​​പ​​ടി പൂ​​ര്‍ത്തി​​യാ​​ക്കാ​​നു​​ള്ള കാ​​ര്യ​​ക്ഷ​​മ​​ത റ​​വ​​ന്യൂ വ​​കു​​പ്പി​​നി​​ല്ലെ​​ന്നും ജ്യോ​​തി​​ലാൽ ഫ​​യ​​ലി​​ല്‍ കു​​റിച്ചിരുന്നു. ഫ​​യ​​ല്‍ റ​​വ​​ന്യൂ വ​​കു​​പ്പ്‌ കാ​​ണ​​ണ​​മെ​​ന്ന്‌ ധ​​ന​​വ​​കു​​പ്പ്‌ നി​​ല​​പാ​​ടെ​​ടു​​ത്ത​​തോ​​ടെ​​യാ​​ണ്​ വി​​ഷ​​യം ഇ. ​​ച​​ന്ദ്ര​​ശേ​​ഖ​​രന്റെ മേശപ്പുറത്ത് എത്തുന്നത്.
തെ​​റ്റാ​​യ ന​​ട​​പ​​ടി​​ക്ര​​മം പാ​​ലി​​ക്കാ​​നാ​​കില്ലെന്നാണ്​ റ​​വ​​ന്യൂ മ​​ന്ത്രി​​യു​​ടെ നിലപാട്. എ​​ത്ര ഭൂ​​മി ഏ​​റ്റെ​​ടു​​ക്ക​​ണ​​മെ​​ന്ന് അ​​റി​​യി​​പ്പ് ത​​ന്നാ​​ൽ അ​​തി​​നാ​​യി റ​​വ​​ന്യൂ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ നി​​യോ​​ഗി​​ക്കാം. 2013ലെ ​​ഭൂ​​മി ഏ​​റ്റെ​​ടു​​ക്ക​​ലും പു​​ന​​ര​​ധി​​വാ​​സ​​വും നി​​യ​​മ​​പ്ര​​കാ​​രം ഏ​​റ്റെ​​ടു​​ക്ക​​ണം. ക​​ൺ​​സ​​ൾ​​ട്ട​​ൻ​​സി വ​​ഴി ഭൂ​​മി ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​നോ​​ട് റ​​വ​​ന്യൂ​​വ​​കു​​പ്പി​​ന് യോ​​ജി​​പ്പി​​ല്ല. ഭൂ​​മി ഏറ്റെടുക്കുമ്പോൾ പാ​​രി​​സ്​​​ഥി​​തി​​ക സ​​ന്തു​​ല​​നം ന​​ഷ്​​​ട​​പ്പെ​​ടാ​​തെ സൂ​​ക്ഷി​​ക്കേ​​ണ്ട ബാ​​ധ്യ​​ത സ​​ർ​​ക്കാ​​റി​​നു​​ണ്ട്. നി​​ല​​വി​​ൽ പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ട്ട അ​​ലൈ​​ൻമെന്റിൽ ഈ ​​വി​​ഷ​​യ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ടോ​​യെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം. അ​​തു​​പോ​​ലെ കു​​ടി​​യൊ​​ഴി​​പ്പി​​ക്കു​​ന്ന​​വ​​ർ​​ക്കും ഭൂ​​മി ന​​ഷ്​​​ട​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്കും അ​​ർ​​ഹ​​മാ​​യ ന​​ഷ്​​​ട​​പ​​രി​​ഹാ​​രം ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന​​തി​​ന് നി​​ല​​വി​​ലു​​ള്ള പൊ​​ന്നും​​വി​​ല നി​​യ​​മം കൃ​​ത്യ​​മാ​​യി പാ​​ലി​​ക്ക​​പ്പെ​​ട​​ണം. ഭൂ​​മി ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​ന് സ്വ​​കാ​​ര്യ ഏ​​ജ​​ൻ​​സി​​യെ നി​​യോ​​ഗി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്നും മ​​ന്ത്രി ഇ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ മ​​റു​​പ​​ടി ന​​ൽ​​കിയിട്ടുണ്ട്.
റ​​വ​​ന്യൂ വ​​കു​​പ്പ് കാ​​ണാ​​തെ ഉ​​ത്ത​​ര​​വി​​റ​​ക്കാ​​നു​​ള്ള മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ മു​​ൻ പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി എം. ​​ശി​​വ​​ശ​​ങ്ക​​റും ജ്യോ​​തി​​ലാ​​ലും ചേ​​ർ​​ന്ന്​ നേ​​ര​​ത്തേ തു​​ട​​ങ്ങി​​യ നീ​​ക്ക​​ങ്ങ​​ളാ​​ണ് ഇ​​തോ​​ടെ പൊ​​ളി​​ഞ്ഞ​​ത്. പക്ഷെ മ​​ന്ത്രി​​യു​​ടെ വി​​യോ​​ജി​​പ്പ് മ​​റി​​ക​​ട​​ന്ന് ഫയൽ നീക്കാൻ ഉ​​ന്ന​​ത​​ത​​ല​​ത്തി​​ൽ ശ്രമം നടക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button