CovidHealthKerala NewsLatest NewsLocal NewsNews
വനം മന്ത്രി കെ രാജു സ്വയം നിരീക്ഷണത്തില്‍.

സംസ്ഥാന വനംവകുപ്പ് മന്ത്രി കെ രാജു സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. വ്യാഴാഴ്ച മന്ത്രി സന്ദര്‍ശിച്ച കുളത്തൂപ്പുഴ അരിപ്പയിലുള്ള പ്രാഥമിക ചികിത്സാ കേന്ദ്രത്തിലെ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മന്ത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചത്. മന്ത്രിയുടെ ഡ്രൈവറും ഗണ്‍മാനും നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് മന്ത്രി കെ രാജു നിരീക്ഷണത്തില്‍ കഴിയുന്നത്.