കേരളത്തിൽ ശനിയാഴ്ച നാല് കൊവിഡ് മരണങ്ങൾ കൂടി.

കേരളത്തിൽ ശനിയാഴ്ച നാല് കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇടുക്കി, പാലക്കാട്, എറണാകുളം, മലപ്പുറം, ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇടുക്കിയിൽ പൊലീസ് ഉദ്യോഗസ്ഥനായ അജിതൻ (55) ആണ് മരണപ്പെട്ടത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിക്കുന്നത്.
എറണാകുളം ഇടപ്പള്ളിയിൽ തൃക്കാക്കര പൈപ്പ്ലൈൻ സ്വദേശി ദേവസി ആലുങ്കൽ (80) മരണപെട്ടു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. മലപ്പുറത്ത് കൊണ്ടോട്ടി പെരുവള്ളൂർ സ്വദേശി കോയമു 82 ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 29 ന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോയാമുവിന് പ്ലാസ്മ തെറാപ്പി ചികിത്സയും നൽകിയിരുന്നു.
പാലക്കാട് പോക്കുപ്പടി സ്വദേശി കോരൻ (80) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളേജിൽ ആണ് മരണപ്പെട്ടത്.