സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവിന് അടുത്ത ബന്ധം.

സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് ചന്ദ്രശേഖരൻ നായർക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി ഡി.ഐ.ജിയുടെ റിപ്പോർട്ട്. ചന്ദ്രശേഖരൻ നായർക്കെതിരെ നടപടിക്കും റിപ്പോർട്ടിൽ ശിപാർശ ചെയ്തിരിക്കുന്നു.
സ്വർണ കടത്ത് കേസിലെ പ്രതി സന്ദീപ് നായരുമായുള്ള ബന്ധം പുറത്തറഞ്ഞിതോടെ പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് ചന്ദ്രശേഖരൻ നായർക്കെതിരെ നേരത്തെ വകുപ്പതല അന്വേഷണത്തിന് ഡി.ജി.പി നേരത്തെ ഉത്തരവിട്ടിരുന്നതാണ്. സന്ദീപുമായി ചന്ദ്രശേഖരൻ നായർക്ക് അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്താനായത്. ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിൻ ഇതു സംബന്ധിച്ച റിപ്പോർട്ട് ഡിജിപിക്ക് കൈമാക്കുകയായിരുന്നു. എന്നാൽ, സ്വർണ്ണക്കടത്തുമായി അസോസിയേഷൻ നേതാവിന് ബന്ധമില്ലെന്ന ഒരു ഒരു പരാമർശവും റിപ്പോർട്ടിൽ തന്നെയുണ്ട്.
അതേസമയം, മറ്റു ചില കേസുകളിൽ സന്ദീപിനെ രക്ഷിക്കാൻ ചന്ദ്രശേഖരൻ നായർ ഇടപെടുകയും, രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്. കുടുങ്ങിപ്പോകുന്ന അവസരങ്ങളിൽ സന്ദീപ് പലപ്പോഴും ചന്ദ്ര ശേഖരം നായരുടെ സഹായമാണ് തേടാറുണ്ടായിരുന്നത്. ഡി.ഐ.ജിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ചന്ദ്രശേഖരൻ നായർക്കെതിരെ അച്ചടക്കനടപടി എടുക്കാനിടയുണ്ട്. ഇതിനിടെ സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപനയെയും സന്ദീപിനെയും ഈ മാസം 21വരെ എറണാകുളം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പ്രതികളെ പിന്നീട് കാക്കനാട് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.