മൊബൈൽ ആപ്പുകൾക്കും, ചൈനീസ് ടെലിവിഷനുകൾക്കും പിറകെ, രാജ്യത്തെ വിദ്യാഭ്യാസ നയത്തില്‍ നിന്ന് ചൈനീസ് ഭാഷയെയും തുടച്ചു നീക്കി.

ചൈനീസ് മൊബൈൽ ആപ്പുകൾക്കും, ചൈനീസ് ടെലിവിഷനുകൾക്കും പിറകെ, രാജ്യത്തെ വിദ്യാഭ്യാസ നയത്തില്‍ നിന്ന് ചൈനീസ് ഭാഷയെ കൂടി ഇന്ത്യ പുറത്താക്കി. സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലോക സംസ്കാരങ്ങളെക്കുറിച്ച് പഠിക്കാനും, ആഗോള വിജ്ഞാനത്തെ സമ്പന്നമാക്കാനും, തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന വിദേശ ഭാഷകളുടെ പട്ടികയില്‍ നിന്നാണ് ചൈനീസ് ഭാഷ പുറത്തായിരിക്കുന്നത്. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ വിദേശഭാഷകളുടെ പട്ടികയില്‍ ഇപ്പോൾ ചൈനീസ് ഭാഷയില്ല.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് പതിപ്പില്‍ ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, ജാപ്പനീസ് ഭാഷകള്‍ക്കൊപ്പം ചൈനീസ് ഭാഷയും ഉണ്ടായിരുന്നു. എന്നാല്‍ കേന്ദ്രമാനവവിഭവ ശേഷി വകുപ്പ് ഈ ആഴ്ച പുറത്തിറക്കിയ എന്‍ഇപിയുടെ അവസാന പതിപ്പില്‍ ചൈനീസ് ഭാഷയെ തുടച്ചു നീക്കിയിരിക്കുകയാണ്.
വിദേശ ഭാഷകളുടെ പട്ടികയില്‍ നിന്ന് ചൈനീസിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല. രാജ്യത്ത് ടിക്ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ നേരത്തെ നിരോധിച്ചിരുന്നു. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് 20 ഇന്ത്യന്‍ സൈനികര്‍ ചൈനീസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നത്. വ്യാപാരമേഖലയിൽ ചൈനീസ് ഉത്പന്നങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാൻ വിവിധ ഉത്പന്നങ്ങളുടെ ഇറക്കുമതി നയം തന്നെ ഇന്ത്യ മാറ്റി.