
ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ കോവിഡ് മുക്തനായി ആശുപത്രി വിട്ടു. സ്വതന്ത്രമായി വീട്ടു ക്വാറന്‍റൈനിലായിരിക്കും ഇനിയെന്ന് അമിതാഭ് ബച്ചന്‍ തന്നെ ഫേസ്ബുക്ക് വഴി അറിയിക്കുകയായിരുന്നു. ദൈവത്തിന്‍റെ അപാരമായ ശക്തികളാലും സുഹൃത്തുക്കളുടെയും ആരാധകരുടെയും പ്രാര്‍ത്ഥനകളുടെ ഫലമാണ് കോവിഡ് മുക്തമായതെന്നും അമിതാഭ് ബച്ചന്‍ ഫേസ്ബുക്കിൽ കുറിച്ചു. തന്നെ ചികിത്സിച്ച നാനാവതി ആശുപത്രി ജീവനക്കാര്‍ക്കും ബച്ചന്‍ നന്ദി പറഞ്ഞു. അമിതാഭ് ബച്ചന്‍റെ ഭാര്യ ജയ ബച്ചന്‍റെ കോവിഡ് പരിശോധന ഫലം നേരത്തെ നെഗറ്റീവായിരുന്നു.
കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടി ഐശ്വര്യ റായിക്കും മകൾ ആരാധ്യയും രോഗമുക്തരായിരുന്നു.