CovidLatest NewsNationalNews
കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്ക് കോവിഡ്.

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗ വിവരം യെദ്യൂരപ്പ തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിലേക്ക് ചികിത്സക്കായി മാറിയെന്നും യെദ്യൂരപ്പ ട്വിറ്ററിൽ പറഞ്ഞു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നീരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. യെദ്യൂരപ്പയുടെ ഔദ്യോഗിക വസതിയിലുള്ളവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം യെദ്യൂരപ്പ ഗവർണറെ സന്ദർശിച്ചിരുന്നു.