കൊവിഡ് ഉറവിടം കണ്ടെത്താന്‍ വുഹാനില്‍ തുടര്‍പഠനം നടത്തുമെന്ന് ലോകാരോഗ്യ സംഘടന.

കൊവിഡ് വൈറസിന്റെ ഉത്ഭവം കണ്ടെത്താനായുളള ചെെനയിലെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. മൃഗങ്ങളില്‍ നിന്നുളള വൈറസ് ഉല്‍ഭവത്തെ കുറിച്ചുളള പഠനത്തിന്റെ ആദ്യഘട്ടമാണ് അവസാനിച്ചത്. വൈറസ് മനുഷ്യരില്‍ എങ്ങനെ പ്രവേശിച്ചുവെന്ന് അറിയുന്നതിനായി ലോകാരോഗ്യ സംഘടന ജൂലൈ 10 ന് ഒരു എപ്പിഡെമിയോളജിസ്റ്റ് ഉള്‍പ്പെട്ട ഒരു സംഘത്തെ ബീജിംഗിലേക്ക് അയച്ചിരുന്നു. ഇവരുടെ ദൗത്യം പൂര്‍ത്തിയായതായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം പറഞ്ഞു.
തുടര്‍ അന്വേഷണത്തില്‍ ലോകമെമ്പാടുമുള്ള പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും അന്താരാഷ്ട്ര ടീമില്‍ ഉള്‍പ്പെടും. ചെെനയിലെ ആദ്യകാല കൊവിഡ് കേസുകളുടെ ഉറവിടം തിരിച്ചറിയാന്‍ വുഹാനില്‍ എപ്പിഡെമോളജിക്കല്‍ പഠനങ്ങള്‍ ആരംഭിക്കും. ഇതിലൂടെയുളള തെളിവുകളും അനുമാനങ്ങളും ദീര്‍ഘകാല പഠനത്തിന് വഴിയൊരുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കൊവിഡ് വുഹാന്‍ നഗരത്തിലെ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്നുവെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍. വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊവിഡിനെ അടിച്ചമര്‍ത്താന്‍ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കെെകള്‍ കൃത്യമായ ഇടവേളകളില്‍ കഴുകുക തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരും ജനങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.