CrimeDeathKerala NewsLatest NewsLocal NewsNews
വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകട മരണം, സിബിഐ ഭാര്യ ലക്ഷിമിയുടെ മൊഴി എടുക്കുന്നു.

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകട മരണവുമായി ബന്ധപ്പെട്ട് കേസന്വേഷണം നടത്തുന്ന സിബിഐ ഭാര്യ ലക്ഷിമിയുടെ മൊഴി എടുക്കുന്നു. തിരുവനന്തപുരത്തുള്ള ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് സിബിഐ സംഘം മൊഴിയെടുത്ത് വരുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചര മണിക്കാണ് സിബിഐ സംഘം ലക്ഷ്മിയുടെ വീട്ടിലെത്തിയിരിക്കുന്നത്.
ദിവസങ്ങൾക്ക് മുൻപ് കേസ് ഏറ്റെടുത്ത കേസ് സിബിഐ കേസിന്റെ എഫ്ഐആർ കോടതിയിൽ സമർപ്പിക്കുക ഉണ്ടായി. 2018 സെപ്റ്റംബർ 25 ന് വെളുപ്പിന് തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുന്നത്. മകൾ തേജസ്വിനി ബാല സംഭവ സ്ഥലത്ത് വെച്ചും, വയലിനിസ്റ്റ് ബാലഭാസ്കർ ആശുപത്രിയിൽ വെച്ചും മരണപ്പെടുകയായിരുന്നു.
