കേരളത്തിൽ 1195 പേര്‍ക്ക് കൂടി കോവിഡ്, 7 മരണം, 971 പേർക്ക് സമ്പർക്കത്തിലൂടെ രോഗം.

കേരളത്തിൽ 1195 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 1234 പേര്‍ ബുധനാഴ്ച രോഗമുക്തി നേടി. 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത 79 കേസുകളുണ്ട്. പോസിറ്റീവായവരിൽ 66 പേർ വിദേശത്ത് നിന്നും 125 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചതാണ് ഈ വിവരം.
7 കോവിഡ് മരണങ്ങളാണ് മുഖ്യ മന്ത്രി സ്ഥിരീകരിച്ചത്. കോഴിക്കോട് ചോമ്പാല പുരുഷോത്തമൻ(66), കോഴിക്കോട് ഫറോഖ് പ്രഭാകരൻ(73), കോഴിക്കോട് കക്കട്ടിൽ മരക്കാർകുട്ടി(70), കൊല്ലം വെളിനെല്ലൂർ അബ്ദുൾ സലാം(58), കണ്ണൂർ ഇരിക്കൂർ യശോദ(59), കാസർകോട് ഉടുമ്പുത്തല അസൈനാർ ഹാജി(76), എറണാകുളം തൃക്കാക്കര ജോർജ് ദേവസി(83) എന്നിവരാണ് മരിച്ചത്.
പോസിറ്റീവായവർ ജില്ല തിരിച്ചുള്ള കണക്ക് : തിരുവനന്തപുരം-274, മലപ്പുറം-167, കാസർകോട്-128, എറണാകുളം-120, ആലപ്പുഴ-108, തൃശ്ശൂർ-86, കണ്ണൂർ-61, കോട്ടയം-51, കോഴിക്കോട്-39, പാലക്കാട്-41, ഇടുക്കി-39, പത്തനംതിട്ട-37, കൊല്ലം-30,വയനാട്-14.
നെഗറ്റീവായവർ ജില്ല തിരിച്ചുള്ള കണക്ക് : തിരുവനന്തപുരം 528 , കാസറഗോഡ് 105 , മലപ്പുറം 77 , കോഴിക്കോട് 72 , ആലപ്പുഴ 60 , ഇടുക്കി 58 , കണ്ണൂര്‍ 53 , തൃശൂര്‍ 51 , കൊല്ലം 49 , കോട്ടയം 47 , പത്തനംതിട്ട 46 , വയനാട് 40 , എറണാകുളം 35 , പാലക്കാട് 13.
കഴിഞ്ഞ 24 മണിക്കൂറിനകം 25,906 സാമ്പിളുകള്‍ പരിശോധിച്ചു. 1,47,074 പേരാണ് നിരീക്ഷണത്തിലുള്ളത്. 11,167 പേര്‍ ആശുപത്രികളില്‍. ബുധനാഴ്ച മാത്രം 1,444 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ ആകെ 417,939 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6,444 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1306,14 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1950 സാമ്പിളുകള്‍ ഫലം വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 515 ആയി.