മത്സ്യവ്യാപാരത്തിന് ഇനി ഇടനിലകൊള്ളയില്ല.

മത്സ്യ വ്യാപാരത്തിനിടയിലെ ഇടനിലകൊള്ളക്കാരെ പുകച്ചു പുറത്താക്കിയത്തിന്, ശേഷമായുള്ള സ്വതന്ത്രമായ മത്സ്യവ്യാപാരത്തിന് കേരളത്തിലെ ഹാർബറുകളിൽ തുടക്കം കുറിക്കുകയാണ്. മൽസ്യ ബന്ധനത്തിനും, ഉപഭോകതാവിനും ഇടയിലുള്ള പകൽകൊള്ളക്ക് അറുതിയിട്ടു കൊണ്ടു
സർക്കാർ നീക്കം ഫലം കാണുമോ എന്നത് വരും നാളുകളിൽ അറിയാം. നിറയെ മീനുമായെത്തുന്ന ബോട്ടുകളില്‍ വാശിയോടെ നടക്കുന്ന പതിവ് ലേലം വിളി ഇനി ഉണ്ടാവില്ല . ട്രോളിംഗ് നിരോധനത്തിന് ശേഷം വ്യാഴാഴ്ച സംസ്ഥാനത്ത് മത്സ്യബന്ധനം പുനഃരാരംഭിക്കുകയാണ്. എന്നാൽ മീന്‍ ലേലം പൂര്‍ണമായും ഉണ്ടാവില്ല. ഇടനിലക്കാരുടെ സ്വാധീനം ഇല്ലാതാകുന്നതോടെ തൊഴിലാളികൾക്ക് മീനിന് ന്യായവില ലഭിക്കുമെന്നും, ഉപഭോക്താവിന് ന്യായ വിലക്ക് മൽസ്യം ഇനി മുതൽ എങ്കിലും കിട്ടുമെന്ന പ്രതീക്ഷയാണ് ഉള്ളത്.
ലേലം ഒഴിവാക്കണമെന്നത് മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘനാളായുള്ള ആവശ്യമാമായിരുന്നു .എന്നാൽ ഇപ്പോൾ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ലേലം ഒഴിവാക്കുന്നത്. ഇടനിലക്കാര്‍ കൈയടക്കിയ വച്ചിരുന്ന വിപണനം തിരിച്ചുപിടിക്കാനും ന്യായവില ലഭ്യമാക്കാനുമാണ് മത്സ്യത്തൊഴിലാളികളും ഫിഷറീസ് വകുപ്പും തീരുമാനിക്കുന്നത്. മുൻപ് മീനിന്റെ വില ഇടനിലക്കാരായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഇനി ഹാര്‍ബറുകളില്‍ മാനേജ്മെന്റ് സൊസൈറ്റികളും, ലാന്‍ഡിംഗ് സെന്ററുകളില്‍ മത്സ്യത്തൊഴിലാളി പ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരടങ്ങിയ ജനകീയ കമ്മിറ്റികളാകും വില നിശ്ചയിക്കുക. ജനകീയ കമ്മിറ്റികള്‍ വില നിശ്ചയിക്കുമ്പോള്‍ ഉയര്‍ന്ന തുക നേരിട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കും. ഇടനിലക്കാരിൽ നിന്ന് തൊഴിലാളികൾ പണം പലിശയ്ക്ക് വാങ്ങാറുള്ളതിനാല്‍ മീന്‍ നല്കിയാലും തൊഴിലാളികള്‍ക്ക് അധികം പണം നല്കുമായിരുന്നില്ല. ലോക്ക് ഡൗണില്‍ മത്സ്യഫെഡിന്റെ നേതൃത്വത്തിലാണ് ലേലം നടത്തി മീന്‍ വിറ്റത്. ഇതിനെതിരെ തിരുവനന്തപുരത്ത് ചെറിയ പ്രതിഷേധങ്ങളും ഉയർന്നിരുന്നു.
മത്സ്യലേലത്തിലുള്ള ഇടനിലക്കാരുടെ കൈകടത്തല്‍ കുറയ്ക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. നിയന്ത്രണം മത്സ്യഫെഡിന്റെ കീഴിലാകുമ്ബോള് തൊഴിലാളികള്‍ക്ക് വായ്പ അടക്കമുള്ള സാമ്ബത്തിക പിന്തുണ നല്‍കാനും അധികൃതര്‍ തയ്യാറാകണമെന്നാണ് നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം ദേശീയ ജനറല്‍ സെക്രട്ടറി ടി. പീറ്റര്‍ പറയുന്നത്.