കേരളം പ്രളയത്തിലേക്ക് മുന്നാറിൽ ദുരന്ധം, വ്യാപകമായ നാശം.

കേരളത്തില്‍ മഴ കലിതുള്ളി തിമിർക്കുകയാണ്. ദുരന്തങ്ങളും, മരണങ്ങളും വിതച്ചു കനത്ത മഴ കേരത്തെ മറ്റൊരു പ്രളയത്തിലേക്ക് കൊണ്ടുപോയികൊണ്ടിരിക്കുകയാണ്. നാലു ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പ് നില നിൽക്കുമ്പോൾ പ്രളയ സമാനമായ അവസ്ഥയാണ് കേരളത്തിൽ ഇപ്പോൾ തന്നെ ഉള്ളത്. കനത്തമഴയില്‍ മൂന്നാറില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.

രാജമലയിലെ പെട്ടിമുടിയില്‍ കണ്ണന്‍ദേവര്‍ എസ്റ്റേറ്റിനോട് ചേര്‍ന്ന് എണ്‍പതോളം പേര്‍ താമസിക്കുന്ന ലയത്തിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണു. പാലക്കാട്ട് ജില്ലയിൽ കനത്ത മഴയിൽ വീടിന്റെ മൺചുമർ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. വയനാട്ടിലെ മുണ്ടക്കൈയിൽ ഉരുൾപൊട്ടി,3 വീടുകളും ഒരു സ്വകാര്യ റിസോർട്ടിൻ്റെ പകുതിയും മലവെള്ളപ്പാച്ചിലിൽ മണ്ണിനോടൊപ്പം ഒഴുകിപ്പോയി.

കനത്തമഴയില്‍ മൂന്നാറിലെ രാജമലയിലെ പെട്ടിമുടിയില്‍ കണ്ണന്‍ദേവര്‍ എസ്റ്റേറ്റിനോട് ചേര്‍ന്ന് എണ്‍പതോളം പേര്‍ താമസിക്കുന്ന ലയത്തിനുമുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. നിരവധിപേര്‍ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. മൂന്നുപേര്‍ മരിച്ചതായും മൂന്നുപേരെ രക്ഷപ്പെടുത്തിയതായും ഇതുവരെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടിൽ പറയുന്നു. വൈദ്യുതി ഇല്ലാത്തതിനാല്‍ വിവരങ്ങള്‍ ലഭിക്കാനും പ്രയാസമാണ്. തമിഴ് തൊഴിലാളികളാണ് ഇവിടെ കൂടുതലായി താമസിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പൊലീസും ഫയര്‍ഫോഴ്സും പുറപ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ക്ക് അവിടേക്ക് ഇതുവരെ എത്തിപ്പെട്ടാനായിട്ടില്ല. മൂന്നാറില്‍ നിന്ന് രണ്ടുമണിക്കൂര്‍ വേണം ഇവിടേക്ക് എത്താന്‍. പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് തടസ്സമായിരിക്കുന്നത്. മൂന്നാര്‍ രാജമല റോഡിലെ വന്‍തോതില്‍ മണ്ണുമാറ്റാനുളളതിനാല്‍ ജെ സി ബി ഉള്‍പ്പടെ എത്തേണ്ടതുണ്ട്. ജീപ്പുകള്‍ക്ക് മാത്രമാണ് ഇതുവഴി സഞ്ചരിക്കാനാവുക. രക്ഷാപ്രവര്‍ത്തനം ദുഷ്കരമെന്നാണ് അധികൃതര്‍ പറയുന്നത്. പെരിയവര പാലം തകര്‍ന്നതിനാല്‍ ഇവിടേക്ക് എത്തിച്ചേരാനായിട്ടില്ല. കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകര്‍ന്നത്. പുതിയ പാലം നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ താല്‍ക്കാലിക പാലവും തകര്‍ന്നതോടെ ഈ പ്രദേശം പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. വാഹനങ്ങള്‍ക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്. സമീപത്തെ ആശുപത്രികളോട് അടിയന്തര സാഹചര്യം നേരിടാനുളള തയ്യാറെടുപ്പുകള്‍ നടത്താന്‍ ആവശ്യപ്പെട്ടിരി ക്കുകയാണ്.

കനത്ത മഴയുണ്ടായാൽ ഇവിടെ മണ്ണിടച്ചിലുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. അതിനാല്‍ ലയങ്ങളില്‍ താമസിച്ചിരുന്നവര്‍ ഒഴിഞ്ഞുപോയി രുന്നതായ റിപ്പോർട്ടുകളും ഉണ്ട്. മണ്ണിടിഞ്ഞ വിവരം നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
ഇടുക്കി ജില്ലയിലെ മറ്റുചില സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. കോഴിക്കാനം അണ്ണൻതമ്പിമല എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നല്ലതണ്ണിയില്‍ മലവെളളപ്പാച്ചിലില്‍ വ്യാഴാഴ്ച രാത്രി ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം കണ്ടെത്താനായി.

പാലക്കാട്ട് ജില്ലയിൽ കനത്ത മഴയിൽ വീടിന്റെ മൺചുമർ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ഓങ്ങല്ലൂർ പൂക്കുപടി കൂടമംഗലത്ത് അൽഹുദാ സ്‌കൂളിന് സമീപം, മച്ചിങ്ങാത്തൊടി മൊയ്തീൻ 70 ആണ് മരണപ്പെട്ടത്. മൺചുമരുള്ള വീഡിന്റെ ഒരു ഭാഗം വീട്ടിനുള്ളിലേക്ക് തന്നെ നിലം പൊത്തുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ മാറ്റിയിട്ടുണ്ട്. അപകടത്തിൽ മറ്റ് കുടുംബാംഗങ്ങൾ രക്ഷപ്പെട്ടു. നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
വയനാട് ജില്ലയിലെ മേപ്പാടി പതിനൊന്നാം വാർഡിൽപെട്ട പുഞ്ചിരി മട്ടത്ത് രാവിലെയാണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടലിൽ ഇവിടുത്തെ പുഴയുടെ പാലം പൂർണ്ണമായും ഒലിച്ച് പോയി. കഴിഞ്ഞ തവണ വൻദുരന്തം ഉണ്ടായ പുത്തുമലക്ക് സമീപത്താണ് വെള്ളിയാഴ്ച ഉരുൾപൊട്ടലുണ്ടായിരിക്കുന്നത്. മൂന്നോളം വീടുകളും ഒരു സ്വകാര്യ റിസോർട്ടിൻ്റെ പകുതിയും മലവെള്ളപ്പാച്ചിലിൽ തകർന്ന് മണ്ണിനോടൊപ്പം ഒഴുകി. കഴിഞ്ഞ ദിവസം തന്നെ പ്രദേശത്തുള്ള ജനങ്ങളെ ഒഴിപ്പിച്ചതിനാൽ ആളപായമില്ല. നിലവിൽ നാലോളം കുടുംബങ്ങളിലായി ഇരുപതോളം പേർ മലയിൽ കുടുങ്ങിക്കിടക്കുകയാണ്. എൻ ഡിആർ എഫ് ടീം സ്ഥലത്തേക്ക് പോയിട്ടുണ്ട്.

കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്കു ദേശീയ ജല കമ്മിഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇടുക്കി ഏലപ്പാറ–വാഗമൺ റൂട്ടിൽ നല്ലതണ്ണി പാലത്തിനടുത്ത് മലവെള്ളപ്പാച്ചിലിൽ ആണ് രാത്രി കാർ ഒഴുകിപ്പോയത്. രണ്ടു യുവാക്കൾ കാറിലുണ്ടായിരുന്നു. അതിൽ ഒരാളുടെ മൃതുദേഹമാണ് കണ്ടെടുക്കാനായത്. കനത്ത മഴ കാരണം തിരച്ചിൽ നടത്താൻ ആയിട്ടില്ല. അഗ്നിശമന സേന രാവിലെ തിരച്ചിൽ പുനഃരാരംഭിച്ചിരിക്കുകയാണ്.
പീരുമേട്ടിൽ മൂന്നിടത്ത് ആണ് ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. കോഴിക്കാനം,ഏലപ്പാറ, അണ്ണൻതമ്പിമല, മേഖലകളിലെ തോട്ടങ്ങളിൽ ആണ് ഉരുൾപൊട്ടലുണ്ടായത്. തോട് കരകവിഞ്ഞ് ഏലപ്പാറ ടൗണിൽ വെള്ളം കയറി. വീടുകളിലും വെള്ളം കയറി. ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നതിനെ തുടർന്ന് പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി പൊൻമുടി ഡാമിന്റെ മൂന്ന് ഷട്ടറുകൾ വെള്ളിയാഴ്ച രാവിലെ ഉയർത്തി.
വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് ഇടുക്കിയിൽ അതി തീവ്ര മഴ നാശം വിതച്ചു തുടങ്ങുകയായിരുന്നു. ഇടുക്കി ജില്ലയില്‍ രാത്രി തുടങ്ങിയ മഴ, രാവിലെ കൂടുതല്‍ ശക്തമായി. വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടി. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2347 അടിയായി ഉയര്‍ന്നു. മൂന്നാറില്‍ ശക്തമായ മഴയില്‍ മുതിരപ്പുഴയാറില്‍ ജലനിരപ്പ് ഉയർന്നു. ഗ്യാപ്പ് റോഡില്‍ മലയിടിച്ചില്‍ ഉണ്ടായി. നേരത്തെ മലയിടിഞ്ഞതിന് സമീപമാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. മൂന്നാര്‍ പെരിയവരൈയില്‍ താല്‍ക്കാലിക പാലത്തിലൂടെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
ഇടുക്കിയിൽ പലയിടത്തും മണ്ണിടിച്ചിലും, ഉരുൾപൊട്ടലും ഉണ്ടായി. മരങ്ങൾ വീണു, പ്രധാന പാതകൾ അടക്കമുള്ള റോഡുകളിൽ ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. അഞ്ചു ദിവസമായി തുടരുന്ന ശക്തമായ മഴ വ്യാഴാഴ്ച ശക്തിപ്രാപിക്കുകയായിരുന്നു.
ഹൈറേഞ്ച് മേഖലയിൽ മഴ കനത്ത നാശം ആണ് ഉണ്ടാക്കിയത്. കുട്ടിക്കാനം- കുമളി, കട്ടപ്പന- കുമളി, കട്ടപ്പന- കുട്ടിക്കാനം, കട്ടപ്പന- ഇടുക്കി റോഡുകളിൽ വ്യാപകമായി മണ്ണിടിഞ്ഞു വീണു. മരങ്ങൾ കടപുഴകി റോഡുകളിലേക്കു വീണു കിടക്കുകയാണ്. വലിയ കല്ലുകൾ റോഡിലേക്കു വീണതോടെ ഗതാഗതം താറുമാറായി. പലയിടത്തും ഫയർഫോഴ്സും പൊലീസും നാട്ടുകാരും ഗതാഗത തടസ്സം നീക്കി വരുകയാണ്.
രാത്രിയിൽ പമ്പാനദിയിൽ അപ്രതീക്ഷിതമായി ജലനിരപ്പുയർന്നു. എയ്ഞ്ചൽവാലി, കണമല, അരയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി, മുക്കം എന്നീ കോസ്‌വേകളിൽ ആറടിയിലധികം വെള്ളം ഉയർന്നു. ജലനിരപ്പ് അതിവേഗം ഉയർന്നുകൊണ്ടിരിക്കുകയാണ്. ശബരിമല പമ്പ ത്രിവേണിയിൽ ജലനിരപ്പുയർന്ന് പടിക്കെട്ടു മുങ്ങി. വനത്തിൽ ഉരുൾപൊട്ടിയതായി സംശയിക്കുന്നു. പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലകളിലും മഴ കാണാത്തതു പെയ്യുകയാണ്. മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിന്റെ ഒരു ഷട്ടർ രാത്രിയോടെ 10 സെന്റി മീറ്റർ ഉയർത്തി. ജലനിരപ്പ് ഉയരുന്നതിനാൽ രണ്ടു ഷട്ടറുകൾ കൂടി തുറക്കാൻ സാധ്യതയുണ്ടെന്നു ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്. കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവരും ആങ്ങമൂഴി, സീതത്തോട്, ചിറ്റാർ, മണിയാർ, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് അറിയിച്ചിട്ടുണ്ട്. .
കുമളി– കോട്ടയം കെകെ റോഡിൽ പന്ത്രണ്ടോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. കല്ലാർകുട്ടി, പാംബ്ലാ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുകയാണ്. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട് പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായി വെള്ളം മണിമലയാറ്റിലേക്ക് ഒഴുകുകയാണ്. പൂഞ്ഞാർ തെക്കേക്കര അടിവാരം പ്രദേശത്ത് മഴവെള്ളപ്പാച്ചിൽ ഉണ്ടായി.
കോട്ടയം, എറണാകുളം ജില്ലകളിലെ നദികളില്‍ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. പെരിയാറില്‍ കോതമംഗലത്ത് ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിലെത്തി. പെരിയാറില്‍ ജലനിരപ്പുയര്‍ന്നതോടെ ആലുവ ശിവരാത്രി മണപ്പുറത്ത് വെള്ളം കയറിയിരിക്കുകയാണ്.
അരുവിക്കര ഡാമിന്റെ രണ്ടാമത്തെ ഷട്ടർ നിലവിൽ 40 സെന്റിമീറ്ററും മൂന്നാമത്തെ ഷട്ടർ 50 സെന്റിമീറ്ററും ഉയർത്തിയിട്ടുണ്ട്. രാത്രി 8.45 നാണ് നാലാമത്തെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തിയത്. മഴയും കാറ്റും ശക്തിയാർജിച്ചതിനെ തുടർന്ന് വ്യാപകമായി വൈദ്യുതി ബന്ധം തകരാറിലായിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ വൈദ്യുതി വിതരണം വ്യാപകമായി തടസപ്പെട്ടിട്ടുണ്ട്.