രാജമല ഉരുൾപൊട്ടൽ ദുരന്തം 15 മൃതശരീരങ്ങൾ കണ്ടെടുത്തു, 51പേർക്കായി തിരച്ചിൽ.

രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 15 ആയി. കനത്ത മഴയെ തുടർന്ന് മൂന്നാര്‍ രാജമലയിൽ മണ്ണിടിച്ചിളിൽ 4 ലൈൻ ലയങ്ങൾ ആണ് മണ്ണിനടിയിലായത്. ലയത്തിൽ ആകെ ഉണ്ടായിരുന്നത് 78 പേരാണ്. 12 പേർ പരുക്കുകളോടെ രക്ഷപ്പെട്ടു. 15 പേരുടെ മൃതശരീരങ്ങൾ കിട്ടി. ഗാന്ധിരാജ് (48), ശിവകാമി (38), വിശാൽ (12), രാമലക്ഷ്മി (40), മുരുകൻ (46), മയിൽ സ്വാമി (48), കണ്ണൻ (40), അണ്ണാദുരൈ (44), രാജേശ്വരി (43) തുടങ്ങിയവരാണു മരിച്ചത്. രക്ഷപ്പെട്ട 12 പേരിൽ 4 പേരെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്ത്രീയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ള 51 പേർക്കായുള്ള തിരച്ചിൽ ആണ് നടന്നു കൊണ്ടിരിക്കുന്നത്. പെട്ടിമുടി ലയത്തിന്റെ 2 കിലോമീറ്റർ അകലെയുള്ള മലയിലെ ഉരുൾപൊട്ടലാണ് ദുരന്തത്തിന് കാരണമായത്. ഉരുൾ പൊട്ടലിൽ ഒഴുകിയ കല്ലും ചെയ്യും മറ്റും ൪ കിലോമീറയെറിലധികം പ്രദേശത്തായി വ്യാപിച്ചു കിടക്കുകയാണ്.
എൻഡിആർഎഫ് സംഘം ഏലപ്പാറയിൽനിന്നു രാജമലയിലേക്കു തിരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്
നാല് ലയങ്ങളിലെ 36 മുറികളില്‍ താമസിച്ചിരുന്ന 20 കുടുംബങ്ങളാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ നാല് സ്ത്രീകളും ഒരു കുട്ടിയും ഒൻപത് പുരുഷന്മാരുമാണ് ഉള്ളത്. പരിക്കേറ്റവരെ മൂന്നാര്‍ ടാറ്റ ആശുപത്രിയിലേക്കാണ് ആദ്യം എത്തിക്കുന്നത്. ഗുരുതരമായി പരിക്കേറ്റവരെ അവിടെനിന്നും കോലഞ്ചേരി, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.
രാത്രി 11 മണിയോടെയാണ് രാജമലയുടെ ഏറ്റവും മുകളില്‍ നിന്ന് ഉരുള്‍പൊട്ടി വന്ന് കുന്ന് ഇടിച്ചുകൊണ്ട് ലയങ്ങള്‍ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. രാത്രി വലിയ ശബ്ദം കേട്ടെങ്കിലും വൈദ്യുതി ഇല്ലാത്തതിനാല്‍ മറ്റ് ലയങ്ങളില്‍ താമസിച്ചിരുന്നവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ മാർഗ്ഗം ഉണ്ടായിരുന്നില്ല. പുലര്‍ച്ചെ അഞ്ചു മണിയോടെ മറ്റ് കുന്നുകളിലെ ലയങ്ങളില്‍ താമസിച്ചവര്‍ വന്നു നോക്കുമ്പോഴാണ് ദുരന്തം അറിയാനായത്. റോഡ് മുഴുവന്‍ മണ്ണും മരങ്ങളും വീണതിനാല്‍ പ്രദേശവാസികള്‍ എട്ടു കിലോമീറ്ററുകളോളം നടന്ന് കണ്ണന്‍ദേവന്‍ കമ്പനിയിലും ഫോറസ്റ്റ് ഓഫീസിലും എത്തിയാണ് വിവരം അറിയിച്ചത്. ദുരന്തം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് സംഭവം പുറം ലോകം പോലും അറിയുന്നത്. മണ്ണിടിഞ്ഞ് സമീപത്തുള്ള പുഴയിലേക്ക് പതിച്ചിട്ടുണ്ട്. പുഴയിലേക്ക് തെറിച്ചുവീണവര്‍ മലവെള്ള പാച്ചിലിൽ ഒഴുകിപോയിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്.