എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്ന് പൈലറ്റ് അടക്കം 19 പേർ മരണപെട്ടു.

കരിപ്പൂർ വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി താഴ്ചയിലേക്കു കുത്തനെ പതിച്ച് ഉണ്ടായ നാടിനെ നടുക്കിയ അപകടത്തിൽ പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഠേ അടക്കം 19 പേർ മരണപെട്ടു.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച 5 പേർ മരണപെട്ടു. പിലാശേരി ഷറഫുദീൻ, ചെർക്കളപ്പറമ്പ് രാജീവൻ എന്നിവരുടെ മൃതദേഹം ബേബി മെമ്മോറിയൽ ആശുപത്രിയിലാണ്. ഫറോക്ക് ക്രസന്റ് ആശുപത്രിയിലെത്തിച്ച ഒരു സ്ത്രീയും മരണപ്പെട്ടിട്ടുണ്ട്. രണ്ടു മൃതദേഹങ്ങൾ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലും, മൂന്നു മൃതുദേഹങ്ങൾ മിംസിലുമാണ് ഉള്ളത്.

സഹപൈലറ്റ് അഖിലേഷിനും ഒട്ടേറെ യാത്രക്കാരും പെരുക്കേറ്റവരിൽ പെടും. 6 പേരുടെ നില ഗുരുതരമാണ്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 191 യാത്രക്കാരുമായി കരിപ്പൂരിൽ ഇറങ്ങവേ 1344 ദുബായ്–കോഴിക്കോട് വിമാനം രാത്രി 7.45–ഓടെയാണ് അപകടത്തിൽ പെടുന്നത്. 35 അടി താഴ്ചയിലേക്ക് വിമാനം കുത്തനെ പതിക്കുകയായിരുന്നു എന്നാണു ദൃക്‌സാക്ഷികൾ പറയുന്നത്. നിലം പതിച്ച വിമാനം തുടർന്ന് രണ്ടായി പിളരുകയായിരുന്നു. യാത്രക്കാരിൽ 175 പേർ മുതിർന്നവരും 10 പേർ കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇവർക്കു പുറമേ നാല് ജീവനക്കാരും രണ്ട് പൈലറ്റുമാരും വിമാനത്തിൽ ഉണ്ടായിരുന്നു.

വിമാനത്താവളത്തിനു പുറത്ത് കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കു പതിച്ച വിമാനം വീഴ്ചയുടെ ആഘാതത്തിലാണ് രണ്ടായി പിളരുന്നത്. കനത്ത മഴയാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നോട്ടു നീങ്ങുന്നതിനിടെ തെന്നിനീങ്ങുമ്പോൾ വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇടതുവശത്തേക്കു തെന്നിമാറി നിലം പതിക്കുകയായിരുന്നു. ടേബിൾ ടോപ് റൺവേ ആയതിനാൽ അപകടത്തിന്റെ ആക്കം കൂട്ടി. അപകടത്തിൽ വിമാനത്തിന്റെ കോക്പിറ്റ് മുതൽ മുൻ വാതിൽ വരെയുള്ള ഭാഗം തകർന്നു. മുൻവാതിലിന്റെ ഭാഗത്തുവച്ചാണ് വിമാനം രണ്ടു ഭാഗങ്ങളായി പിളർന്നത്. അപകകടവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു. നമ്പർ: 0483 2719493.ആണ് നമ്പർ. ഞെട്ടിക്കുന്ന അപകടമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. എന്‍ഡിആര്‍എഫ് രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കിയെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി വിമാനാപകടം സംബന്ധിച്ച കാര്യങ്ങള്‍ ടെലിഫോണില്‍ സംസാരിക്കുകയുണ്ടായി.
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ കണ്‍ട്രോള്‍ റൂം തുറന്നു.
കരിപ്പൂര്‍ വിമാനതാവളത്തില്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ കണ്‍ട്രോള്‍ റൂം തുറന്നു. നമ്പർ: 0483 2719493.ആണ് നമ്പർ. ഷാര്‍ജയിലും ദുബായിലും ഹെല്‍പ്പ് ലൈനുകള്‍ ആംരഭിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരെ കോഴിക്കോട്ടെ വിവിധ ജില്ലകളിലേക്ക് മാറ്റിയിരിക്കുകയാണ്. വിവിധ ആശുപത്രികളുടെയും കണ്‍ട്രോള്‍ റൂമുകളുടെയും നമ്പറുകള്‍.
കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഹെല്‍പ്പ് ലൈന്‍,
0483- 2719493
ദുബായ് എംബാസി ഹെല്‍പ് ലൈന്‍
0565463903, 0543090572, 0543090572, 0543090575
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍
9388955466, 8547754909
മിംമ്‌സ് ഹോസ്പിറ്റല്‍
9447636145, 9846338846
മൈത്ര ഹോസ്പിറ്റല്‍
9446344326
ബീച്ച് ഹോസ്പിറ്റല്‍
9846042881, 8547616019