CovidHealthKerala NewsLatest NewsLocal NewsNationalNews
കരിപ്പൂർ വിമാന ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവർ ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി

കരിപ്പൂർ വിമാന ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവർ ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഇവർ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്നും ഇതിനായി ഇവർ സ്വമേധയാ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി വ്യക്തമാക്കി.
വിമാനത്തിൽ എത്തിയവരിൽ ആരെങ്കിലും കൊവിഡ് രോഗികളുണ്ടെങ്കിൽ സ്ഥിതി കൂടുതൽ സങ്കീർണമാകും. അതിനാൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവർ സ്വമേധായ ക്വാറന്‍റൈന് വിധേയമാകണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. അതേസമയം വിമാനത്തിലെത്തിയ ഒരാൾക്ക് കൊവിഡ് പോസിറ്റീവാണെന്നും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കൊവിഡ് പരിശോധനയും നടത്തുന്നുണ്ട്. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.