DeathKerala NewsLatest NewsLocal NewsNationalNewsTamizh nadu
പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ മണ്ണിടിയിൽ പെട്ട നാലു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി.

മൂന്നാറിലെ പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ മണ്ണിടിയിൽ പെട്ട നാലു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. മൃതദേഹങ്ങൾ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. ഇതോടെ ഇവിടെ കണ്ടെടുക്കപ്പെട്ട മൃതദേഹങ്ങളുടെ എണ്ണം 22 ആയി. 44 പേർ ഇപ്പോഴും മണ്ണിനടിയിൽ തന്നെ.
ടാറ്റ ടീ കമ്പനിയുടെ കണക്കുകൾ പ്രകാരം പെട്ടിമുടി ലയത്തിൽ ആകെ 81 പേരാണ് ഉണ്ടായിരുന്നത്. കൂടുതൽ വിദഗ്ധരുടെയും, യന്ത്രങ്ങളുടെയും സഹായത്തോടെയാണ് ശനിയാഴ്ച തിരച്ചിൽ നടക്കുന്നത്. ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘങ്ങളും തിരച്ചിലിനായി പെട്ടിമുടിയില്‍ ഉണ്ട്.
തിരച്ചിൽ നടത്തുന്നതിനായി വിദഗ്ദധ പരിശീലനം ലഭിച്ച 27 അംഗങ്ങളടങ്ങിയ സ്പെഷൽ ടീമിനെ കൂടി തിരുവനന്തപുരത്തു നിന്നും ഫയർ റസ്ക്യൂ ഡയറക്ടർ ജനറൽ നിയോഗിച്ചിട്ടുണ്ട്.