വർഷയെ ഭീഷണിപ്പെടുത്തി ചികിത്സക്ക് കിട്ടിയ പണത്തിന്റെ വിഹിതം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഫിറോസ് കുന്നുംപറമ്പിൽ മുൻകൂർ ജാമ്യം തേടി.

അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് വർഷയെ ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയായ ഫിറോസ് കുന്നുംപറമ്പിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി ഹർജി നൽകി. തളിപ്പറമ്പ് സ്വദേശിനി വർഷയുടെ പരാതിയിൽ ഫിറോസടക്കം നാലു പേർക്കെതിരേയാണ് പോലീസ് സംഭവത്തിൽ കേസ് എടുത്തിരുന്നു. അറസ്റ്റ് സാധ്യതയുണ്ടെന്നും തടയണമെന്നുമാവശ്യപ്പെട്ടാണ് രണ്ടാം പ്രതിയായ ഫിറോസ് കുന്നുംപറമ്പിൽ ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ കോടതി പോലീസിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. സാജൻ കേച്ചേരിയാണ് കേസിലെ ഒന്നാം പ്രതി. സലാം, ഷാഹിദ് എന്നിവരാണ് മൂന്നും നാലും പ്രതികൾ.
ജൂൺ 24-ന് അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യർഥിച്ച് വർഷ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. തുടർന്ന് സാജൻ കേച്ചേരിയും, ഫിറോസും ഇത് ഷെയർ ചെയ്തു. 1.25 കോടി രൂപയാണ് ചികിത്സാ സഹായമായി വർഷയുടെ അക്കൗണ്ടിൽ എത്തിയത്.ഇതിനിടയിൽ ചികിത്സാ ചെലവിനു കഴിച്ചുള്ള ബാക്കി തുക കൈകാര്യം ചെയ്യാൻ ജോയിന്റ് അക്കൗണ്ട് വേണമെന്നാവശ്യപ്പെട്ട് സാജനും മറ്റും വർഷയെ ഭീക്ഷണിപ്പെടുത്തുകയായിരുന്നു. തെന്നെ ഭീഷണിപ്പെടുത്തുന്നുെവന്ന് ആരോപിച്ച് വർഷ പോലീസിൽ പരാതി നൽകിയതോടെയാണ് ചാരിറ്റിയുടെ പേരിൽ വർഷങ്ങളായി നടന്നുവരുന്ന തട്ടിപ്പികൾ അന്വേഷിക്കാൻ പോലീസ് തയ്യാറാകുന്നത്.