മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയിയായി

സംസ്ഥാനത്ത് മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയായി ഉയർന്നു. 136 അടിയിലേക്ക് എത്തിയാല്‍ തീരദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ട തയ്യാറെടുപ്പുകൾ പൂര്‍ത്തിയാക്കിയെന്ന് ഇടുക്കി ജല്ലാ ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. തമിഴ്നാട് രണ്ടാം ജാഗ്രതാ നിർദേശം ഇനിയും നൽകിയിട്ടില്ല. തമിഴ്നാടിന്റെ രണ്ടാമത്തെ ജാഗ്രതാ നിർദേശത്തിനായി കാത്തിരിക്കുകയാണ് കേരളം. ഒന്നാം ജാഗ്രതാ നിർദേശം കഴിഞ്ഞ ദിവസം നൽകിയിരുന്നു.
രണ്ടാമത്തെ ജാഗ്രതാ നിർദേശം ലഭിക്കുന്നതോടെ തീരദേശവാസികളെ മാറ്റിപ്പാർപ്പിക്കും. 500 കുടുംബങ്ങളിലെ 2000ത്തോളം ആളുകളെയാണ് മാറ്റുക. 12 ക്യാംപുകൾ ഇതിനായി സജ്ജമാക്കി. മൂന്നാമത്തെ മുന്നറിയിപ്പിനു ശേഷം മാത്രമേ സ്പിൽവേകൾ തുറക്കൂ. ഏതു നിമിഷവും തുറക്കാൻ സാധ്യതയുള്ളതിനാൽ പെരിയാർ നിവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്.
അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ ഉപസമിതി സന്ദർശനവും മാറ്റി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അഞ്ചംഗ ഉപസമിതി തിങ്കളാഴ്ച അണക്കെട്ട് സന്ദര്‍ശിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്.