CovidDeathHomestyleKerala NewsLatest NewsLocal NewsNationalNews

കേരളത്തിൽ 1417 പേർക്ക് കൂടി കോവിഡ്, 5 മരണം, 1,242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം.

കേരളത്തിൽ 1417 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.1426 പേര്‍ രോഗമുക്തരായി. അഞ്ചു മരണങ്ങളാണ്‌ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1,242 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 105 പേർ. വിദേശത്തുനിന്ന് വന്നത് 62 പേരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 72 പേരും എത്തി. കൂടാതെ 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതാണിത്.

തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യ (68), കണ്ണൂർ കോളയാട് കുമ്പ മാറാടി (75), തിരുവനന്തപുരം വലിയതുറ മണിയൻ (80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാൾസ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം – 297 , മലപ്പുറം – 242 , കോഴിക്കോട് – 158 , കാസറഗോഡ് – 147 , ആലപ്പുഴ – 146 , പാലക്കാട്‌ – 141 , എറണാകുളം – 133 , തൃശൂര്‍ – 32 , കണ്ണൂര്‍ – 30 , കൊല്ലം – 25 , കോട്ടയം – 24 , പത്തനംതിട്ട – 20 , വയനാട് – 18 , ഇടുക്കി – 4 .

24 മണിക്കൂറിനിടെ 21,625 സാംപിളുകൾ പരിശോധിച്ചു. കോവിഡ് പ്രതിരോധത്തിന് ഒപ്പം എലിപ്പനി, ഡെങ്കിപ്പനി എന്നിവയുടെ പ്രതിരോധ പ്രവർത്തനങ്ങളും നടന്നു വരുന്നു. ആലപ്പുഴ ജില്ലയിൽ തീരപ്രദേശങ്ങളിൽ കോവിഡ് വ്യാപനം തുടരുകയാണ്. ആറ് ക്ലസ്റ്ററുകളിലാണ് രോഗം വർധിക്കുന്നത്. കടക്കരപ്പള്ളി, ചെട്ടികാട്, പുന്നപ്ര നോർത്ത്, അമ്പലപ്പുഴ സൗത്ത്, വെട്ടക്കൽ, പാണാവള്ളി എന്നിവടങ്ങളാണ് അവ.

കോഴിക്കോട് ജില്ലയിലെ ഒരു എയർ ക്രൂവിനും, തൃശൂർ ജില്ലയിലെ ഒരു കെ.എസ്.ഇ. ജീവനക്കാരനും ബാധിച്ചു.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 498 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 266 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 103 പേരുടെയും, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുള്ള 70 പേരുടെ വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള 68 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 65 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 51 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 48 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 47 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 41 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 40 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 32 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 27 പേരുടെയും, പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 12,721 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,046 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,707 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,37,586 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 12,121 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1456 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,625 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 10,27,433 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 6700 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,39,543 സാമ്പിളുകൾ ശേഖരിച്ചതിൽ 1505 പേരുടെ ഫലം വരാനുണ്ട്.

ചൊവ്വാഴ്ച 25 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കുത്തനൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 3, 4, 5, 6, 7, 8), മരുതറോഡ് (10), പല്ലശന (2), മങ്കര (9), വടക്കരപ്പതി (11), തിരുമിറ്റക്കോട് (11), പത്തനംതിട്ട ജില്ലയിലെ എരവിപേരൂർ (1, 11, 13, 17), കുറ്റൂർ (9), കടമ്പനാട് (10), പ്രമാടം (11), തൃശൂർ ജില്ലയിലെ അളഗപ്പനഗർ (2), കോലഴി (12, 13, 14), തോളൂർ (5), കോട്ടയം ജില്ലയിലെ വിജയപുരം (1), ആർപ്പൂക്കര (1), വെച്ചൂർ (6), കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് (എല്ലാ വാർഡുകളും), ചക്കിട്ടപ്പാറ (11, 13, 15, 17 സബ് വാർഡ് , 1), തിരുവമ്പാടി (9, 10 സബ് വാർഡ്), കൊല്ലം ജില്ലയിലെ ചിതറ (17 സബ് വാർഡ്), പന്മന (8), എറണാകുളം ജില്ലയിലെ വേങ്ങൂർ (2, 14, 15), ചേന്ദമംഗലം (10), തിരുവനന്തപുരം ജില്ലയിലെ അതിയന്നൂർ (15), മലപ്പുറം ജില്ലയിലെ വണ്ടൂർ (9, 10, 11, 12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

32 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ഷൊർണൂർ (വാർഡ് 25), വാണിയംകുളം (6), കുലുകല്ലൂർ (എല്ലാ വാർഡുകളും), നെല്ലായ (എല്ലാ വാർഡുകളും), പരുതൂർ (എല്ലാ വാർഡുകളും), പട്ടിത്തറ (എല്ലാ വാർഡുകളും), തിരുവേഗപ്പുറ (എല്ലാ വാർഡുകളും), പെരുവെമ്പ് (1, 12), കിഴക്കാഞ്ചേരി (15), മലപ്പുറം ജില്ലയിലെ വാഴയൂർ (എല്ലാ വാർഡുകളും), വാഴക്കാട് (എല്ലാ വാർഡുകളും), ചീക്കോട് (എല്ലാ വാർഡുകളും), മുതുവള്ളൂർ (എല്ലാ വാർഡുകളും), കുഴിമണ്ണ (എല്ലാ വാർഡുകളും), മൊറയൂർ (എല്ലാ വാർഡുകളും), ചേലാമ്പ്ര (എല്ലാ വാർഡുകളും), ചെറുകാവ് (എല്ലാ വാർഡുകളും), കൊല്ലം ജില്ലയിലെ വെളിനല്ലൂർ (1, 6, 16), ഇളമാട് (9), ശൂരനാട് സൗത്ത് (12), തഴവ (18, 19, 20, 21), പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂർ (1, 2, 4, 14), തിരുവല്ല മുൻസിപ്പാലിറ്റി (5, 7, 8), പെരിങ്ങര (14), തിരുവനന്തപുരം ജില്ലയിലെ കരവാരം (6), പള്ളിച്ചൽ (3, 4), തൃശൂർ ജില്ലയിലെ പറപ്പൂക്കര (5, 6), കാട്ടൂർ (6), കോഴിക്കോട് ജില്ലയിലെ മരുതോങ്കര (എല്ലാ വാർഡുകളും), പയ്യോളി മുൻസിപ്പാലിറ്റി (20, 31,32), കോട്ടയം ജില്ലയിലെ കാണക്കാരി (10), എറണാകുളം ജില്ലയിലെ കാലടി (5) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 523 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button