മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ സൈബർ ആക്രമണം, ലൈംഗീക ചുവയോടെയുളളതും, അപകീര്‍ത്തികരവും, മാനഹാനിയുണ്ടാക്കുന്നതെന്നും ആയിരുന്നെന്ന് ഡി.ജി.പിക്ക് അന്വേഷണ റിപ്പോർട്ട്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ലൈംഗീക ചുവയോടെയുളളതും, അപകീര്‍ത്തികരവും, മാനഹാനിയുണ്ടാക്കുന്നതെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ഡി.ജി.പിക്ക് നല്‍കിയ റിപ്പോർട്ടിൽ പറയുന്നു.
മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ വൻ സൈബര്‍ ആക്രമണമാണ് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായത്. വനിതാമാധ്യ മപ്രവര്‍ത്തകരുടെ കുടുംബാഗങ്ങള്‍ക്കെതിരെ വരെ സൈബര്‍ ഇടങ്ങളില്‍ നിന്നും ആക്രമണമുണ്ടായി. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഡി.ജി.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സജ്ഞയ് കുമാര്‍ ഗുരുഡ് അന്വേഷണ ചുമതലയേറ്റെടുക്കുകയായിരുന്നു. ഹൈടെക് സെല്ലിന്റേയും സൈബര്‍ ഡോമിന്റെയും സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.