
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വച്ച രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ ജൂൺ 19 ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 18 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ മൂന്നു സീറ്റുകൾ വീതവും, ഗുജറാത്ത്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നാല് സീറ്റുകൾ വീതവും, മണിപ്പൂർ , മേഘാലയ ഓരോന്നും,ജാർഖണ്ഡിൽ രണ്ടു സീറ്റുകളിലേക്കും,ആണ് തെരഞ്ഞെടുപ്പ്. വൊട്ടെണ്ണലും ഫലപ്രഖ്യാപനവും ജൂൺ 19 ന് തന്നെ നടക്കും.