Kerala NewsLatest NewsNationalNewsPolitics
ഖുറാനെന്നു പറഞ്ഞു സ്വർണ്ണം കൊണ്ടു വന്നു കടത്തിയിട്ടു മാന്യനാണെന്നു പറഞ്ഞു മന്ത്രിയായി നടക്കുകയാണ് ജലീൽ,യാതൊരു സംശയവും വേണ്ട ജലീൽ സെൻട്രൽ ജയിലിൽ പോകേണ്ടി വരും, ജലീൽ തനിക്കു വേണ്ടി ജയിൽ തുറന്നു കിടപ്പുണ്ട്. ജലീലിനെ ക്യാബിനറ്റിൽ വെച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹത്തോട് ക്ഷമ പറയേണ്ടിവരും.

കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ നയതന്ത്ര ബന്ധം തകർക്കുന്ന നിലയിൽ നിയമ വിരുദ്ധമായി മന്ത്രി ജലീൽ, ഖുറാനെന്നു പറഞ്ഞു സ്വർണ്ണം കൊണ്ടു വന്നു കടത്തിയിട്ടു മാന്യനാണെന്നു പറഞ്ഞു മന്ത്രിയായി നടക്കുകയാണെന്ന് നവകേരള ന്യൂസിനോട് പി സി ജോർജ് എം എൽ എ. യാതൊരു സംശയവും വേണ്ട ജലീൽ സെൻട്രൽ ജയിലിൽ പോകേണ്ടി വരും, ജലീൽ തനിക്കു വേണ്ടി ജയിൽ തുറന്നു കിടപ്പുണ്ട്. ജലീലിനെ ക്യാബിനറ്റിൽ വെച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹത്തോട് ക്ഷമ പറയേണ്ടിവരും. വസ്തുത മനസ്സിലാക്കി ജലീലിനെ രാജിവെപ്പിക്കുന്നത് നന്നായിരിക്കുമെന്നും പി സി ജോർജ്, നവകേരള ന്യൂസിന്റെ പി സി യുടെ ലോകത്തിൽ പറഞ്ഞു.