സ്വപ്ന സുരേഷിന്റെ ലോക്കറിന്റെ താക്കോൽ ശിവശങ്കറിന്റെ സുഹൃത്തിന്റെ കൈയ്യിൽ ഭദ്രമായിരുന്നു.

സ്വപ്ന സുരേഷിന്റെ ലോക്കറിന്റെ താക്കോൽ ശിവശങ്കറിന്റെ സുഹൃത്തിന്റെ കൈയ്യിൽ ഭദ്രമായിരുന്നു. ശിവശങ്കറിനെന്നപോലെ, സ്വപ്നക്കും ഈ സുഹൃത്തിനെ അത്രക്ക് വിശ്വാസമായിരുന്നു. സ്വപ്ന അത്രയ്ക്ക് വിശ്വസിച്ചിരുന്ന സുഹൃത്താകട്ടെ സ്വപ്ന അറിയാതെയും, ശിവശങ്കറിന് നല്ല വിശ്വാസമായിരുന്നു സുഹൃത്ത് ശിവശങ്കർ അറിയാതെയും ലോക്കർ തുറക്കാറുണ്ടായിരുന്നു. ഇവർ ഇരുവരും അറിയാതെയും സ്വപ്നയുടെ ഖജനാവ് സുഹൃത്ത് തുറക്കാറുണ്ടായിരുന്നു.
സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ലോക്കറിന്റെ താക്കോൽ സൂക്ഷിപ്പുകാരൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാൽ അയ്യർ ആയിരുന്നു. സ്വപ്‌നയുടെ പേരിൽ ലോക്കറുകൾ തുറന്നത് 2018 നവംബറിലാണ്. സ്വർണ കള്ളക്കടത്ത് തുടങ്ങിയത് 2019 ജൂലൈയിലുമാണെങ്കിലും, സ്വപ്നയും, ശിവശങ്കറും അറിഞ്ഞുകൊണ്ട് ആണ് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ അയ്യർ അക്കൗണ്ട് തുറന്നതും ഉപയോഗിച്ചി കൊണ്ടിരുന്നത്തുമെന്നാണ് കസ്റ്റംസ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. എം ശിവശങ്കറാണ് ലോക്കർ തുടങ്ങാൻ സ്വപ്നക്ക് വേണുഗോപാലിനെ പരിചയപ്പെടുത്തി കൊടുക്കുന്നത്. ഇത് ശിവശങ്കർ ശനിയാഴ്ച എൻഫോഴ്‌സ്‌മെന്റ് മുൻപാകെ നിഷേധിച്ചിട്ടുണ്ടെങ്കിലും, ശിവശങ്കറുടെ സുഹൃത്താണ് വേണുഗോപാൽ എന്ന യാഥാർഥ്യം ശിവശങ്കറിന് മറച്ചുപിടിക്കാൻ കഴിയില്ല. അനധികൃത ഇടപാടുകൾക്ക് വേണ്ടിയാണ് ശിവശങ്കറിന്റെ അറിവോടെ സ്വപ്ന ലോക്കർ തുറന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കാണുന്നത്. ലോക്കർ വേണുഗോപാൽ പല തവണ തുറന്നിരുന്നതായും കസ്റ്റംസ് വ്യക്തമായിട്ടുണ്ട്. പണം സ്വപ്ന നിർദേശിച്ചവരുടെ കൈവശം വേണുഗോപാൽ കൊടുത്തുവിട്ടിട്ടും ഉണ്ട്.