ഇസ്രയേലുമായുള്ള കരാര്‍ നടപ്പാക്കിയാൽ യു.എ.ഇയെ ആക്രമിക്കുമെന്ന് ഇറാൻ

ഇസ്രയേലുമായുള്ള കരാര്‍ നടപ്പാക്കിയാൽ യു.എ.ഇയെ ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യു.എ.ഇ ഇസ്രായേൽ കരാര്‍ പലസ്തീന്‍ ജനതയോടുള്ള വഞ്ചനയാണെന്ന് ഇറാന്‍ പറഞ്ഞു. പലസ്തീന്‍ പ്രശ്നം പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രയേലുമായി നയതന്ത്രം സ്ഥാപിക്കാന്‍ തയ്യാറായിരുന്നില്ല. ഈ അവസ്ഥയിൽ നിന്നുള്ള നിര്‍ണായക മാറ്റമാണ് യു.എ.ഇ – ഇസ്രയേല്‍ കരാര്‍ എന്ന് ഇറാൻ ആരോപിച്ചു.
യെമനിലെയും ഇറാഖിലെയും പ്രതിനിധി സേന വിക്ഷേപിച്ച മിസൈലുകള്‍ സൗദി പൗരന്മാരെ ലക്ഷ്യം വച്ചാണെന്നും പുതിയ ഭീഷണി ഗൗരവമായി കാണണമെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ പലസ്തീനെ വഞ്ചിക്കുന്നതാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പറഞ്ഞിരിക്കുന്നത്. ഇറാന്റെ വര്‍ധിച്ചു വരുന്ന സ്വാധീനം അറബ് രാജ്യങ്ങൾക്കും ഇസ്രയേലിനും ഭീഷണിയാണ്. ദുബായും, മറ്റ് നഗര കേന്ദ്രങ്ങളും ഇപ്പോഴും സുരക്ഷിത മേഖലകളായി കണക്കാക്കപ്പെടുന്നു. വ്യഴാഴ്ചയാണ് ഇസ്രയേലും യു.എ.ഇയും തങ്ങളുടെ ബന്ധം സാധാരണ നിലയിലാക്കാന്‍ ധാരണയായത്. എംബസികളുടെ പരസ്പര നിയമനം സംബന്ധിച്ച കരാര്‍ വരുന്ന മൂന്നാഴ്ചയ്ക്കുള്ളില്‍ പിന്തുടരുവാനാണ് തീരുമാനം. യു.എ.ഇ, ഇസ്രയേല്‍ നയതന്ത്ര ബന്ധത്തെ പിന്തുണയ്ക്കുന്നതായി ഇന്ത്യ വ്യക്തമാക്കിയിരുന്നു. സംയുക്ത പ്രസ്താവന പ്രകാരം, നിക്ഷേപം, ടൂറിസം, നേരിട്ടുള്ള വിമാനങ്ങള്‍, സുരക്ഷ, ടെലികമ്മ്യൂണിക്കേഷന്‍, സാങ്കേതിക വിദ്യ, ഊര്‍ജ്ജം, ആരോഗ്യ സംരക്ഷണം, സംസ്‌കാരം, പരിസ്ഥിതി എന്നിവ സംബന്ധിച്ച ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവയ്ക്കാന്‍ ഇസ്രയേലില്‍ നിന്നുമുള്ള പ്രതിനിധികള്‍ വരും ആഴ്ചകളില്‍ യോഗം ചേരാനാണ് തീരുമാനിച്ചിട്ടുള്ളത്.