Local News
കണ്ണാന്തറ വെളളാന്തറ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.

ചിറ്റൂരിലെ കണ്ണാന്തറ വെളളാന്തറ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ചിറ്റൂർ തത്തമംഗലം നഗരസഭാ ചെയർമാൻ കെ മധു മുഖ്യാതിഥിയായിരുന്നു.പ്രസിഡന്റ് ജി പ്രതീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ കിരൺ രാജു സ്വാഗതം പറഞ്ഞു. കർഷക ദിനത്തിന്റെ ഭാഗമായി പച്ചക്കറിത്തൈ വിതരണം മന്ത്രി നിർവഹിച്ചു. പുതിയ ഭാരവാഹികളായി ജി പ്രതീഷ് പ്രസിഡണ്ട്,ബി രാജേഷ് സെക്രട്ടറി,രമേശ് മേനോൻ ട്രെഷറർ എന്നിവരെ തെരെഞ്ഞെടുത്തു.