CinemaKerala NewsLatest NewsLocal NewsMovieNews

അയ്യപ്പനും കോശിക്കും ശേഷം, തലയുണ്ട് ഉടലില്ല, യിൽ എസ്.ഐ സോമന്‍ നടാര്‍ ആയി ബിജു മേനോന്‍

അയ്യപ്പനും കോശിക്കും ശേഷം എസ്.ഐ സോമന്‍ നടാര്‍ ആയി ബിജു മേനോന്‍ എത്തുന്ന ചിത്രം തലയുണ്ട് ഉടലില്ല തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സുഗീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജേക്‌സ് ബീജോയ് സംഗീതം ഒരുക്കുന്ന ചിത്രം 1970- 80 കാലഘട്ടില്‍ നടക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്ന സൂചനയാണ് പോസ്റ്റര്‍ നൽകിയിരിക്കുന്നത്. നിഷാദ് കോയയും അജീഷ് ഒ.കെയും ചേർന്ന് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഫൈസല്‍ അലിയാണ്. ദിലീപ് പൊന്നപ്പന്‍, പ്രേം രാധാകൃഷ്ണന്‍ ടീമിന്റേതാണ് കഥ. മൈ സാന്റാ ആണ് സുഗിതിന്റെതായി തിയേറ്ററുകളില്‍ എത്തിയ അവസാന ചിത്രം. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകന്‍. സുഗീതിന്റെ ആദ്യ ചിത്രമായ ഓഡിനറിയില്‍ ബിജു മേനോനും കുഞ്ചാക്കോ ബോബനുമായിരുന്നു നായകന്മാരായി അഭിനയിച്ചിരുന്നത്.
.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button