DeathKerala NewsLatest NewsLocal NewsNews
വെള്ളം നിറച്ച ബക്കറ്റിൽ വീണ് കുഞ്ഞ് മരിച്ചു.

ബക്കറ്റിൽ നിറച്ചുവെച്ചിരുന്ന വെള്ളത്തിൽ വീണു കുഞ്ഞു മരിച്ചു. കണ്ണൂർ ഇരിട്ടി പുന്നാട് മൈഥിലി ഭവനിൽ ജിതേഷ് ജിൻസി ദമ്പതികളുടെ ഒന്നര വയസ്സുള്ള മകൻ യശ്വന്ത് ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ ബാത്ത് റൂമിലെ ബക്കറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ അമ്മ ബാത്ത് റൂമിനുള്ളിൽ പോയിരിക്കുമ്പോഴാണ് അപകടം നടക്കുന്നത്. കുട്ടിയുടെ അച്ഛനും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി ബാത്ത് റൂമിനടുത്തേക്ക് പോയത് ശ്രദ്ധിച്ചിരുന്നില്ല. രക്ഷിതാക്കൾ ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.