Local News
വളപട്ടണത്ത് നിർത്തിയിട്ട ലോറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

കണ്ണൂരിലെ വളപട്ടണത്ത് നിർത്തിയിട്ട ലോറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വനജ ടാക്കീസിനടുത്ത് പാർക്ക് ചെയ്ത ലോറിയിലാണ് മൃതദേഹം കണ്ടത്. കമ്പവലി മൂപ്പനും മരത്തൊഴിലാളിയുമായ പരേതനായ കെ.കെ.എൽ ഹംസയുടെ മകൻ അബ്ദുൽ റസാഖ് (44) ആണ് മരിച്ചത്. ഗുഡ്സ് ട്രെയിനിൽ വരുന്ന സിമൻ്റ് ഇറക്കുന്ന ചുമട്ട് തൊഴിലാളിയാണ് റസാഖ്.