സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക്.

സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക്. ഏറ്റവും ഉയര്‍ന്ന വിലയായിരുന്ന 42,000 രൂപയില്‍നിന്ന് പത്തു ദിവസം പിന്നിടുമ്പോൾ വിലയില്‍ 3,120 രൂപയുടെ കുറവ് ഉണ്ടായി. വ്യാഴാഴ്ച മാത്രം പവന്റെ വിലയില്‍ 560 രൂപയാണ് കുറഞ്ഞത്. ഇതോടെ എട്ടു ഗ്രാം സ്വര്‍ണത്തിന്റെ വില 38,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4860 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 1,940 ഡോളറാണ് വില.
ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരു ഔണ്‍സ് തനിത്തങ്കത്തിന് 1,940 ഡോളര്‍ നിലവാരത്തിലാണ് ആഗോള വിപണിയില്‍ വ്യാപാരം നടന്ന് വരുന്നത്. യു.എസ്. ഫെഡ് റിസര്‍വിന്റെ യോഗതീരുമാനം പുറത്തു വന്നയുടനെയാണ് വിലയിടിയുന്നത്. ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതിയിലെ കുറവ് തുടരുകയാണ്. സാമ്പത്തിക മാന്ദ്യം മൂലം കഴിഞ്ഞ വര്‍ഷം നേരിട്ട ഇറക്കുമതി കുറവ് ഈ വര്‍ഷവും തുടരുകയാണ്. ജൂലൈ മാസത്തില്‍ സ്വര്‍ണ ഇറക്കുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.