ഇന്ത്യയിലെ കൊവിഡ് രോഗികളുടെ പ്രതിദിന കണക്കിൽ വീണ്ടും റെക്കോഡ്, 24 മണിക്കൂറിൽ 69,874 പേർക്ക് കൂടി വൈറസ് ബാധിതരായി.

ഇന്ത്യയിലെ കൊവിഡ് രോഗികളുടെ പ്രതിദിന കണക്കിൽ വീണ്ടും റെക്കോഡ്. കഴിഞ്ഞ 24 മണിക്കൂറിൽ 69,874 പേർക്ക് ആണ് രാജ്യത്ത് പുതുതായിരോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കേസുകൾ ഇതോടെ 29,75,701 ആയി. 58 ലക്ഷത്തിനടുത്ത് രോഗബാധിതരുള്ള യുഎസും 35 ലക്ഷത്തിലേറെ കേസുകളുള്ള ബ്രസീലും പിന്നിൽ വൈറസ് ബാധിതരുടെ എണ്ണത്തിൽ ലോകത്ത് ഇന്ത്യ തന്നെയാണ് മൂന്നാം സ്ഥാനത്ത്. പ്രതിദിന വർധന വർധിക്കുന്നതും ഇന്ത്യയിലാണ്. തുടർച്ചയായി നാലാം ദിവസമാണ് അറുപതിനായിരത്തിലേറെ പുതിയ രോഗബാധിതർ ഇന്ത്യയിൽ ഉണ്ടായിരിക്കുന്നത്.
മരണസംഖ്യയിൽ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യയിൽ, കഴിഞ്ഞ 24 മണിക്കൂറിൽ 945 പേർ കൂടി മരണപെട്ടു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് മരണം 55,794 ആയി. യുഎസിനും ബ്രസീലിനും പിന്നിൽ മെക്സിക്കോയുണ്ട്. അഞ്ചര ലക്ഷത്തോളം കേസുകളുള്ള മെക്സിക്കോയിൽ 59,000ലേറെ പേർ ഇതുവരെ മരിച്ചു. യുഎസിൽ 1.79 ലക്ഷവും ബ്രസീലിൽ 1.13 ലക്ഷവും പേരാണ് മരണപ്പെട്ടത്.
ഇന്ത്യയിൽ 6,97,330 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രോഗമുക്തി നേടിയത് 22.22 ലക്ഷത്തിലേറെ പേരാണ്. രാജ്യത്തെ റിക്കവറി നിരക്ക് 74.69 ശതമാനമായി. മരണനിരക്ക് 1.87 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. പത്തു ലക്ഷത്തിലേറെ സാംപിളുകൾ വെള്ളിയാഴ്ച പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചിട്ടുണ്ട്. 10,23,836 ടെസ്റ്റുകൾ എന്നാണ് ഔദ്യോഗിക കണക്ക്. പ്രതിദിന പരിശോധനയിലെ റെക്കോഡായിടാന് ഇത് രേഖപ്പെടുത്തുന്നത്.
മഹാരാഷ്ട്രയിൽ 14,161 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ മൊത്തം കേസുകൾ 6.57 ലക്ഷം കവിഞ്ഞു. 339 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 21,698 ആയി. തമിഴ്നാട്ടിൽ 5,995 പുതിയ കേസുകളും101മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. മൊത്തം കേസുകൾ 3.67 ലക്ഷം വരും. മൊത്തം മരണം 6,340 ആയി. ആന്ധ്രയിൽ 9,544 പേർക്കു കൂടി രോഗം കണ്ടെത്തി. സംസ്ഥാനത്തെ മൊത്തം രോഗബാധിതർ 3.34 ലക്ഷത്തിലേറെയായി. മൊത്തം മരണം 3,092. വെള്ളിയാഴ്ച 91 പേരാണ് മരിച്ചത്. 0.92 ശതമാനം മാത്രമാണ് മരണനിരക്കെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം പറയുന്നു. 72 ശതമാനം റിക്കവറി നിരക്കാണിത്. കർണാടകയിൽ 7571 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 93 പേർ 24 മണിക്കൂറിനിടെ മരിച്ചു. മൊത്തം രോഗബാധിതർ 2.64 കവിഞ്ഞു. മൊത്തം മരണം 4,522. ബംഗളൂരു അർബനിലെ പോസിറ്റീവ് കേസുകൾ ഒരു ലക്ഷം കവിഞ്ഞിരിക്കുന്നു. 2,948 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കർണാടകയിൽ 83,066 ആക്റ്റിവ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഉത്തർപ്രദേശിൽ 4,991 പേർക്കു കൂടി വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകൾ 1.77 ലക്ഷമായി. 2,797 പേരാണ് ഇതുവരെ മരണപ്പെട്ടത്. വെള്ളിയാഴ്ച 66 മരണം കൂടി ഉണ്ടായി. ഡൽഹിയിലെ മൊത്തം കേസുകൾ 1.58 ലക്ഷം കടന്നു. 4,270 പേർ ഇതുവരെ മരിച്ചു. പശ്ചിമ ബംഗാളിൽ രോഗമുക്തരായവർ ഒരു ലക്ഷം കവിഞ്ഞിട്ടുണ്ട്. മൊത്തം കേസുകൾ 1.32 ലക്ഷമാണ്. ഒരു ദിവസത്തെ ഏറ്റവും വലിയ വർധനയാണ് വെള്ളിയാഴ്ച ഉണ്ടായത്. സംസ്ഥാനത്ത് പുതിയ കേസുകളിൽ 3,245 ആണ്. മരണസംഖ്യ 2689 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചത് 55 പേർ. ബിഹാറിൽ 1.17 ലക്ഷം കേസുകളും 588 മരണവുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.