CrimeEditor's ChoiceKerala NewsLatest NewsNationalNews

സ്വർണക്കടത്തു കേസിൽ മൂന്നു പ്രതികൾക്കെതിരെ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടി തുടങ്ങി.

സ്വർണക്കടത്തു കേസിൽ വിദേശത്തുള്ള മൂന്നു പ്രതികൾക്കെതിരെ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടിപകളുമായി എൻ ഐ എ. യുഎഇയിലുള്ള റാബിൻസ് ഹമീദ്, സിദ്ദിഖുൾ അക്ബർ, അഹമ്മദ് കുട്ടി എന്നിവർക്കെതിരെ നോട്ടിസ് അയയ്ക്കുന്നതിന് എൻഐഎ ഇന്റർപോളിന്റെ സഹായം തേടും. ഇതിന്റെ മുന്നോടിയായി പ്രതികൾക്ക് അടുത്ത് തന്നെ ജാമ്യമില്ലാ വാറണ്ട് ഇറക്കും. നേരത്തെ സ്വർണക്കടത്ത് കേസിലെ ഒരു മുഖ്യ പ്രതിയായ ഫൈസൽ ഫരീദിന് ഇന്റർപോൾ നോട്ടിസ് നൽകിയിരുന്നതാണ്.
നയതന്ത്ര ബാഗേജു വഴി സ്വർണം കടത്തിക്കൊണ്ടിരുന്നതിൽ ഇന്ത്യയിലും പുറത്തുമുള്ള കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് എൻഐഎ പറയുന്നത്. ചില ഉന്നതർക്കും സംഭവത്തിൽ പങ്കുണ്ട്. പ്രതികളുടെ അടിസ്ഥാനത്തിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കുള്ള പങ്കും വിശദമായി അന്വേഷിക്കും. സ്വർണക്കടത്തിൽ ചില ഉന്നതർക്കുള്ള പങ്കുമായി ബന്ധപെട്ടു മൂന്നു പേർ ഇപ്പോൾ തന്നെ എൻഐഎയുടെ നിരീക്ഷണത്തിലാണ്. പ്രതികൾ ഇന്ത്യയിലും വിദേശത്തും ഗൂഢാലോചന നടത്തിയതായി എൻ ഐ എ കേസിൽ കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ കേസിൽ പ്രതി ചേർക്കുമെന്ന സൂചനയും എൻ ഐ എ നൽകുന്നുണ്ട്. 20 പേരെയാണ് കേസിൽ നിലവിൽ ഇതുവരെ എൻഐഎ പ്രതിചേർത്തത്. അവരിൽ നിന്നായി ഡിജിറ്റൽ തെളിവുകൾ ഇതിനകം എൻ ഐ എ എടുത്തിട്ടുണ്ട്. ഇതിന്റെ പരിശോധനകൾ ഇപ്പോൾ നടന്നു വരുകയാണ്. ഈ പരിശോധനകൾ, പൂർത്തിയാകുന്ന മുറയ്ക്ക് പ്രതികളെ വീണ്ടും ചോദ്യം ചെയ്യും.

കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള രാജ്യാന്തര സംഘടനയായ ഇന്റർപോളാണ്, യുഎഇയിലുള്ള റാബിൻസ് ഹമീദ്, സിദ്ദിഖുൾ അക്ബർ, അഹമ്മദ് കുട്ടി എന്നിവർക്കെ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കുന്നത്. വിദേശത്തുള്ള പ്രതികളിൽ നിന്ന് കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിന് ഇത് ഉപകരിക്കും. ഇന്ത്യയിൽ ഇന്റർപോളിന്റെ നോഡൽ ഏജൻസി സിബിഐ ആണ്. സിബിഐ ആസ്ഥാനത്തുള്ള ഇന്റർപോളുമായി ബന്ധപ്പെട്ട നടപടികൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന് എൻഐഎ അന്വേഷണ സംഘം വിദേശത്തുള്ള പ്രതിക്കു വേണ്ടിയുള്ള അറസ്റ്റ് വാറണ്ട് ഉൾപ്പടെ കേസ് വിവരങ്ങൾ കൈമാറുകയാണ് ചെയ്യുക. പിന്നീട്, സിബിഐയുടെ ശുപാർശയിൽ ഇന്റർപോളാണ് ബ്ലൂകോർണർ നോട്ടിസ് പുറപ്പെടുവിക്കേണ്ടത്. രാജ്യാന്തര കുറ്റവാളികൾക്കായി ഇന്റർപോൾ സാധാരണ റെഡ്, ഗ്രീൻ, യെല്ലോ, ബ്ലാക്, ഓറഞ്ച്, പർപ്പിൾ, ബ്ലൂ എന്നിങ്ങനെ ഏഴ് നോട്ടിസുകളാണ് പുറപ്പെടുവിക്കാറുള്ളത്. നേരത്തെ ബലാൽസംഗക്കേസിൽ പ്രതിയായി നാടുവിട്ട സ്വാമി നിത്യാനന്ദയ്ക്കെതിരെ ഇന്റർപോൾ നോട്ടിസ് പുറപ്പെടുവിച്ചത് വിവാദ സംഭവമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button