Editor's ChoiceKerala NewsLatest NewsLocal NewsNationalNews

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സംഘവും നടത്തിയ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സംഘവും നടത്തിയ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തായി.കേസന്വേഷിക്കുന്ന എൻഐഎ അറസ്റ്റ് ചെയ്തവരെ പ്രതി ചേർക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് തീരുമാനിച്ചു.അതുമൂലം നിരവധിപ്രതികൾ അറ്സറ്റിലാകുമെന്നുറപ്പായി.കള്ളക്കടത്ത് നടത്താൻ പണം നൽകിയ നിക്ഷേപകരെയാണ് പ്രതി ചേർക്കുക. സ്വർണ്ണക്കടത്തിന് പിന്നിൽ വൻ ശ്യംഖലയുണ്ടെന്ന് സ്വപ്‌ന തന്നെ എൻഫോഴ്‌സ്‌മെന്റിന് നൽകിയ മൊഴിയിൽ പറയുന്നു. ഈ സംഘവുമായി ചേർന്ന് 21 തവണ സ്വർണ്ണം കടത്തുകയും ചെയ്തു.

അതേസമയം, തിരുവനന്തപുരത്തെ വിദേശനാണ്യ വിനിമയ ഏജന്റുമാരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. സ്വപ്നയും കൂട്ടരും വൻതോതിൽ യുഎസ് ഡോളർ സമാഹരിച്ചെന്ന കണ്ടെത്തലിലാണ് നടപടി.സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎ അറസ്റ്റ് ചെയ്ത നിക്ഷേപകരെയാണ് ഇഡി പ്രതി ചേർക്കാനൊരുങ്ങുന്നത്. ഇവരുടെ സാമ്പത്തിക സ്രോതസ്, നിക്ഷേപിച്ച തുക കള്ളപ്പണമാണോ തുടങ്ങിയവ അന്വേഷണ പരിധിയിൽ വരും. കേസന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ വിദേശനാണ്യ വിനിമയ ഏജന്റുമാരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. സ്വപ്നയും കൂട്ടരും വൻതോതിൽ യുഎസ് ഡോളർ സമാഹരിച്ചെന്ന കണ്ടെത്തലിലാണ് നടപടി.

ഇതിനിടെ പ്രതികളുടെ സ്വത്തുവകകൾ സംബന്ധിച്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭൂസ്വത്ത് ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കള്ളക്കടത്ത് – കമ്മീഷൻ തുക സ്വപ്ന ഭൂമിയും അപ്പാർട്ട്‌മെന്റുകളും വാങ്ങാൻ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ പേരിൽ പ്രതികൾ സ്വത്തുവകൾ വാങ്ങിയിരിക്കാമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണക്കു കൂട്ടുന്നുണ്ട്. പ്രതികളുടെ വിദേശത്തെ സ്വത്ത് സംബന്ധിച്ചും അന്വേഷിക്കാൻ തീരുമാനമായി.

കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ് സമർപ്പിച്ച ജാമ്യഹർജി തള്ളിയിരുന്നു.സ്വർണ്ണക്കടത്തിന് പിന്നിൽ വൻ ശ്യംഖലയുണ്ടെന്ന് സ്വപ്‌ന വ്യക്തമാക്കിയിരുന്നതായും കോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു എൻഫോഴ്‌സ്‌മെന്റ് കേസിലും സ്വപ്‌നയുടെ ജാമ്യാപേക്ഷ കോടതി തള്ളി.സ്വർണ്ണക്കടത്തിന് പിന്നിൽ വൻ ശ്യംഖലയുണ്ടെന്ന് സ്വപ്‌ന തന്നെ എൻഫോഴ്‌സ്‌മെന്റിന് നൽകിയ മൊഴിയിൽ പറയുന്നു. ഈ സംഘവുമായി ചേർന്ന് 21 തവണ സ്വർണ്ണം കടത്തുകയും ചെയ്തു. കുറ്റസമ്മതം വ്യക്തമാക്കുന്ന മൊഴി നൽകിയ സാഹചര്യത്തിൽ എങ്ങനെ ജാമ്യം നൽകാനാകുമെന്നും കോടതി ചോദിച്ചു. കേസിൽ നിരപരാധിത്വം തെളിയിക്കാനുള്ള ഉത്തരവാദിത്വം സ്വപ്‌നയ്ക്കുണ്ട്. അതുകൊണ്ടു തന്നെ അന്വേഷണം പുരോഗമിക്കുന്ന ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്‌നയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

കേസിൽ തെളിവെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു സ്വപ്‌നയുടെ ആവശ്യം. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന, സന്ദീപ്, സരിത്ത് എന്നിവരുടെ റിമാന്റ് കാലാവധി കൊച്ചിയിലെ എൻഐഎ കോടതി അടുത്തമാസം 18 വരെ കാലാവധി നീട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button