പലതും രഹസ്യങ്ങളുടെ കലവറ,വിമാനത്താവളത്തിന്റെ ലേല വിവരങ്ങളും,സാധ്യതാ പഠനവും പരമരഹസ്യം.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനുള്ള ലേലവുമായി ബന്ധപ്പെട്ട വിവരങ്ങളും,ശബരിമല വിമാനത്താവളത്തിന്റെ സാധ്യതാ പഠന വിവരങ്ങളും രഹസ്യങ്ങളുടെ കലവറ, എന്തുകൊണ്ടിവ മൂടി വെക്കുന്നു,
ശബരിമല വിമാനത്താവളത്തിന്റെ സാധ്യതാ പഠനം സംബന്ധിച്ച വിവരങ്ങളും, തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേലവുമായി ബന്ധപ്പെട്ട വിവരങ്ങളും രഹസ്യങ്ങളുടെ കാലവറയെന്നോണം സംസ്ഥാന സർക്കാർ മൂടി വെക്കുന്നു. ഈ വിവരങ്ങൾ അറിയാൻ കെഎസ്ഐഡിസിയെ സമീപിച്ച ഒരു വിവരാവകാശ പ്രവർത്തകന് നൽകിയ രേഖകളിലാണ് ആവശ്യപ്പെട്ട വിവരങ്ങൾ നൽകാനാവില്ലെന്ന്
കെഎസ്ഐഡിസി അറിയിച്ചിരിക്കുന്നത്. കെഎസ്ഐഡിസിയെ ലേലത്തിൽ പങ്കെടുക്കുന്നതിന് സഹായിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട കെപിഎംജിയും സിറിൾ അമർചന്ദ് മംഗൽദാസ്(സിഎഎം) കമ്പനിയും എന്തൊക്കെ സേവനങ്ങളാണ് നൽകിയിരിക്കുന്നതെന്നും, ഓരോന്നിനും ഈടാക്കിയ ഫീസ് എത്രയായിരുന്നുവെന്നും, മൊത്തം എത്ര രൂപ കൈമാറി തുടങ്ങിയ വിവരങ്ങൾ ഇനം തിരിച്ച് ആവശ്യപ്പെടുമ്പോൾ മുഖം തിരിക്കുന്ന സമീപനമാണ് കെഎസ്ഐഡിസി സ്വീകരിച്ചിട്ടുള്ളത്.
കെപിഎംജിയെയും സിഎഎമ്മിനെയും എന്തിന്റെ അടിസ്ഥാനത്തിലാണ് സഹായം നൽകുന്നതിനായി കെഎസ്ഐഡിസി തിരഞ്ഞെടുത്തത് എന്ന് ഇനിയും, വ്യകതമാകാതിരിക്കെ, ഈ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തത്, നിയമാനുസൃതമാണെങ്കിൽ അതിന്റെ രേഖകൾ നൽകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇരു കമ്പനികളും നൽകുന്ന സേവനങ്ങളുടെ കാര്യത്തിൽ കെഎസ്ഐഡിസിയുമായി എംഒയു ഒപ്പിട്ടിട്ടുണ്ടോ? എന്നതിനെ സംബന്ധിച്ചും, ഇത്ര സുപ്രധാനമായ വിമാനത്താവള ലേലത്തിന്റെ വിവരങ്ങൾ വ്യവസായ വകുപ്പിനെയും വ്യവസായ മന്ത്രിയെയും അറിയിച്ചിരുന്നോ എന്നതിനെ സംബന്ധിച്ചും, അവ്യക്തത തന്നെയാണ് ഇപ്പോഴും നില നിൽക്കുന്നത്.
എസിഎം കമ്പനി ഉടമയ്ക്ക് അദാനി ഗ്രൂപ്പ് ഉടമയുമായുള്ള ബന്ധമൊന്നും അറിയില്ലെന്ന മന്ത്രിയുടെയും, അറിയില്ലായിരുന്നു എന്ന മുഖ്യമന്ത്രിയുടെയും പ്രസ്താവന തന്നെ ഇത്തരം സുപ്രധാന കാര്യം ഏൽപ്പിക്കപ്പെട്ട കമ്പനിയെ തെരഞ്ഞെടുത്തതിൽ ഉള്ള അപാകത കൂടിയാണ് ചൂണ്ടികാട്ടപ്പെടുന്നത്. ലേലത്തിന്റെ സ്വകാര്യത പാലിക്കാൻ കെഎസ്ഐഡിസിക്കും സർക്കാരിനും സാധിച്ചിട്ടില്ലെന്ന ആരോപണം ഉയർന്നിരിക്കെ ഇത് സംബന്ധിച്ച വിശദാശംസങ്ങൾ പുറത്തുവിടാൻ കെഎസ്ഐഡിസി മടിക്കുന്നതിൽ ദുരൂഹത തന്നെയാണ് നിലവിൽ ഉള്ളത്.
വിമാനത്താവള ലേലത്തിന്റെ മൊത്തം ചെലവ് വിവരങ്ങൾ കൊടുത്തെങ്കിലും, വിശദമായ വിവരങ്ങൾ ആവശ്യമെങ്കിൽ വൗച്ചറുകളും മറ്റും ഓഫിസിലെത്തി പരിശോധിക്കാനാണ് ചോദ്യത്തിന് മറുപടിയായി പറഞ്ഞിട്ടുള്ളത്. വിമാനത്താവള ലേല വിവരങ്ങൾ സംബന്ധിച്ച വിവരാവകാശ അപേക്ഷയ്ക്ക് ആദ്യം മറുപടി നൽകാതിരുന്ന കമ്പനി അപ്പീൽ നൽകിയതിനെ തുടർന്നാണ് പ്രൊജക്ട് റിപ്പോർട് തയാറാക്കുന്നതിനും നിയമസഹായവും നൽകിയ കമ്പനിയുടെ പേരു വിവരങ്ങൾ പോലും പുറത്തു വിടുന്നതെന്നതാണ് ശ്രദ്ധേയം.
അതേസമയം, ശബരിമല വിമാനത്താവളത്തിന്റെ സാധ്യതാ പഠനം വ്യാവസായിക രഹസ്യമായതിനാൽ ആർടിഐ പ്രകാരം തരാൻ പറ്റില്ലെന്ന നിലപാടിൽ കെഎസ്ഐഡിസി ഉറച്ചു നിൽക്കുകയാണ്. സാധ്യതാ പഠനം എന്നത് സർക്കാരിനു സമർപ്പിക്കപ്പെട്ട റിപ്പോർട്ട് ആയതിനാൽ നിയമപ്രകാരം പൊതുജനങ്ങൾക്ക് അത് ലഭ്യമാക്കേണ്ടതാണെങ്കിലും, വളരെ വലിയ രഹസ്യങ്ങൾ ഉള്ള പോലെ അതും സർക്കാർ മൂടിവെക്കുകയാണ്. ശബരിമല വിമാനത്താവളത്തിനായി സർക്കാർ 4.67 കോടി രൂപ ചെലവഴിച്ചെന്നാണ് ഇതിനകം പറഞ്ഞിട്ടുള്ളത്. കൺസൾട്ടൻസി ലഭിച്ച കമ്പനിക്ക് ഇത്രയധികം തുക നൽകിയെങ്കിലും, ആ കമ്പനിക്കോ, അതിന്റെ പ്രതിനിധികൾക്കോ ആ ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനുള്ള ലേലത്തിൽ പങ്കെടുക്കാൻ എത്ര രൂപ ചെലവായി? ഇനം തിരിച്ച് രേഖകൾ സഹിതം മറുപടി നൽകണമെന്ന് 2019 ഓഗസ്റ്റ് 1 നാണ് കൊച്ചി സ്വദേശിയായ ഗോവിന്ദൻ നമ്പൂതിരി കെഎസ്ഐഡിസിക്ക് അപേക്ഷ നൽകുന്നത്. സെപ്റ്റംബർ 24ന് കെഎസ്ഐഡിസി നൽകിയ മറുപടിയിൽ 2.36 ലക്ഷം ലേലത്തിൽ പങ്കെടുക്കാൻ ചെലവഴിച്ചു എന്നാണു പറഞ്ഞിട്ടുള്ളത്. വേർതിരിച്ചുള്ള കണക്കുകൾ ആവശ്യപ്പെട്ടു ഒക്ടോബർ 16ന് വീണ്ടും അപ്പീൽ നൽകിയപ്പോൾ, സെപ്റ്റംബർ 21ന് 9 അപ്പല്ലറ്റ് അതോറിറ്റിയായ സഞ്ചയ് കൗൾ ഐഎഎസ് നൽകിയ അനുമതിയിലാണ് ബാക്കി ചില വിവരങ്ങൾ കൂടി ലഭ്യമാക്കുന്നത്. ഇതു സംബന്ധിച്ച രേഖകൾ കൂടുതലായതിനാൽ ഓഫിസിൽ വന്ന് പരിശോധിക്കാം എന്ന് പറഞ്ഞിരുന്നെങ്കിലും, 157 ലക്ഷം ചിലവാക്കിയതിന്റെ രേഖകൾ അധിക ചാർജ് ഈടാക്കി നൽകാം എന്നാണ് പറഞ്ഞിരുന്നതെങ്കിലും,അത് ഇതുവരെ നൽകാൻ തയ്യാറായിട്ടില്ല. ശബരിമല വിമാനത്താവളത്തിന്റെ സാധ്യതാ പഠന റിപ്പോർട്ടിന്റെ കാര്യത്തിൽ ആവട്ടെ പരമ രഹസ്യമെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയുമാണ്.