മന്ത്രി എ.കെ ബാലനും കൂട്ടരും പാര്‍ലമെന്റില്ലാത്ത നാട്ടിലേക്ക് നടത്തിയ വിദേശ യാത്രക്ക് ചുക്കാൻ പിടിച്ചതും സ്വപ്ന.

മന്ത്രി എ.കെ ബാലനും കൂട്ടരും പാര്‍ലമെന്ററി ഇന്‍സ്റ്റിട്യൂട്ടിന്റെ ടൂര്‍ പ്രോഗ്രാമിന്റെ ഭാഗമായി പാര്‍ലമെന്റില്ലാത്ത നാട്ടിലേക്ക് നടത്തിയ വിദേശ യാത്രക്ക് ചുക്കാൻ പിടിച്ചതും, യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിന്റെ മറവിൽ സ്വർണ്ണം കള്ളക്കടത്ത് നടത്തിയ കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് എന്ന സ്വപ്ന സുന്ദരി തന്നെ ആയിരുന്നു. കണ്‍സള്‍ട്ടേഷന്‍ കംപനിയുടെ സ്റ്റാഫായി മാത്രം ഐ ടി വകുപ്പില്‍ ജോലി ചെയ്തിരുന്ന സ്വപ്‌നയാണ് മന്ത്രിയുടെ യാത്രക്ക് വേണ്ടി ചുക്കാനും പിടിച്ചത്. യു എ ഇ എംബസ്സിയില്‍ നിന്നും വിസ ഫാസ്റ്റ് ട്രാക്കില്‍ ലഭിക്കുന്നതിന് മുഴുവന്‍ ജോലിയുടെയും കോര്‍ഡിനേഷനും നടത്തിയതും സ്വപ്‌ന തന്നെ.

പാര്‍ലമെന്റുപോലും ഇല്ലാത്ത രാജ്യത്തിലേക്ക് പാര്‍ലമെന്ററി ടൂര്‍ പോകുന്നതിനെ വിദേശമന്ത്രാലയം അന്ന് എതിർക്കുകയായിരുന്നു. ദല്‍ഹിയില്‍ നിന്ന് പൊളിറ്റിക്കല്‍ ക്ലീറന്‍സ് ലഭിക്കാതെ വന്നതോടെ, രണ്ടു തവണ കേന്ദ്ര സര്‍ക്കാര്‍ ഈ യാത്രാ പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നു. പിന്നീട് യു എ ഇ ലേക്കുള്ള യാത്രയ്ക്കുവേണ്ടി മാത്രമായി ഇന്ത്യന്‍ ഡയസ്‌പോറയും ആയി സംസാരിക്കുന്ന ഒരു പരിപാടി തട്ടിക്കൂട്ടി അതിനെന്നു പറഞ്ഞു യാത്ര നടത്തുക തന്നെ ചെയ്തു. പാര്‍ലമെന്ററി ടൂര്‍ ടൂറിന്റെ യു എ ഇ ചുറ്റാൻ കേന്ദ്രം യാത്രാനുമതി നിഷേധിച്ചപ്പോഴാണ് ഇന്ത്യന്‍ ഡയസ്‌പോറയും ആയി സംസാരിക്കുന്ന ഒരു പരിപാടി തട്ടിക്കൂട്ടുന്നത്.
നിയമസഭയില്‍ പിണറായി സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാറിനുവേണ്ടി പടക്കളത്തിലിറങ്ങിയ സുരാജ് ഒഴികെ എല്ലാവരും സ്വപ്‌നയുടെ സഹായം തേടിയവരാണ്. മന്ത്രി എ കെ ബാലന്‍, വീണ ജോര്‍ജ്ജ്, എ പ്രദീപ്കുമാര്‍, കെ. ബി ഗണേഷ്‌കുമാര്‍, ചിറ്റയം ഗോപകുമാര്‍, സുരാജ് എന്നിവരാണ് സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ കൊണ്ടുവന്ന അവിശ്വാസത്തിനെതിരെ രംഗത്തിറങ്ങിയത്. മന്ത്രി എ.കെ ബാലനും കൂട്ടരും പാര്‍ലമെന്ററി ഇന്‍സ്റ്റിട്യൂട്ടിന്റെ ടൂര്‍ പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ വിദേശ യാത്രയിലെ അംഗങ്ങളായിരുന്നു ഇവരെല്ലാം. യുഎഇ ലേയ്ക്ക് പോകാനാണ് ആദ്യം തീരുമാനിക്കുന്നത്. യാത്രക്ക് വേണ്ടി മുഴുവന്‍ കാര്യങ്ങളും, ചെയ്തു കൊടുത്തത് സ്വപ്‌നയായിരുന്നു.
വീണ ജോര്‍ജ്ജിനൊപ്പം ഭര്‍ത്താവ് ജോര്‍ജ്ജും യാത്രക്ക് ഒപ്പം ഉണ്ടായിരുന്നു.
എംബസ്സി എതിര്‍ത്തിട്ടും, രണ്ടു തവണ കേന്ദ്ര സര്‍ക്കാര്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും പാര്‍ലമെന്റില്ലാത്ത യുഎഇ യിലേക്ക് ബാലനും സംഘവും പാര്‍ലമെന്റ് കാണാന്‍ പോകണമെന്ന കൊടും വാശിയിലായിരുന്നു. 2017 മുതല്‍ ഈ സര്‍ക്കാരുമായി സപ്ന അടുത്ത് ബന്ധപ്പെട്ടിട്ടുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവുകൂടിയാണ് ഇത്. കള്ളക്കടത്ത് കേസുമായി ബന്ധപെട്ടു സർക്കാരിന് താങ്ങായി വന്നവർ പിണറായി വിജയനെ മാത്രമല്ല,ശിവശങ്കറോടും, സ്വപ്നയോടും കൂടിയാണ് പഴയ ഉപകാര സ്മരണ കാട്ടിയിരിക്കുന്നത്. ജനസേവകരെന്നു പറഞ്ഞു ജനനന്മയെപറ്റി മാത്രം തള്ളോട് തള്ള് നടത്തുമ്പോൾ ജനം ആണ് ഓർമ്മിക്കേണ്ടത്, പിണറായിയുടെ അവസ്ഥപോലെ ഇവർ ആരെയാണെലും കുഴിയിൽ കൊണ്ട് തള്ളും.
വിമാനത്താവള ലേലം, സ്പ്രിംക്‌ളര്‍, സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ തുടങ്ങിയ കത്തുന്ന വിവാദങ്ങള്‍ ഇതാണ് ജനത്തെ പഠിപ്പിക്കുന്നത്. പിണറായി വിജയനെതിരെയുള്ള അഴിമതിയാരോപണങ്ങള്‍ പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ന്യായീകരണം മാറിയും തിരിഞ്ഞും നിരത്തപ്പെടുമ്പോൾ അത് വിശ്വസിക്കുന്നവരുടെ എണ്ണം കുറയുകയാണ്. ആരോപങ്ങളുടെ പേരിൽ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിഞ്ഞിട്ടും അറിയാത്തപോലെ അഭിനയിക്കുകയാണ് സി പി എം. ജനത്തെ മണ്ടന്മാരാക്കുകയാണ് സർക്കാർ.