അടിച്ചു മാറ്റാനുള്ള ഒരു ചാൻസും കളയില്ലല്ലേ ? കൊവിഡാണെങ്കിലും വിടില്ല !!

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ പിപിഇ കിറ്റും ഇൻഫ്രാറെഡ് തെർമോമീറ്ററും വാങ്ങാൻ വിനിയോഗിച്ച തുകയിൽ സർക്കാർ തിരിമറി നടത്തിയതായി വി.ഡി. സതീശൻ. ഫേസ്ബുക്ക് പേസ്റ്റിലൂടെയാണ് വി.ഡി. സതീശൻ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. മാർച്ച് 28ന് സർക്കാർ 1550 രൂപ നിരക്കിൽ 15,000 പിപിഇ കിറ്റുകൾ വാങ്ങിയെന്നും എന്നാൽ പിറ്റേ ദിവസം വാങ്ങിയത് 425 രൂപ നിരക്കിലുമാണെന്ന് വി.ഡി. സതീശൻ തന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. ഇൻഫ്രാറെഡ് തെർമോമീറ്ററിന്പൊതുവിപണയിൽ 2500 രൂപയാണെങ്കിലും സർക്കാർ വാങ്ങിയത് 5,000 രൂപ നിരക്കിലാണത്രെ. അടിച്ചു മാറ്റാനുള്ള ഒരു ചാൻസും കളയില്ലല്ലേ എന്നും വി.ഡി. സതീശൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരിക്കുന്നു.
” സർക്കാർ മാർച്ച് 28 ന് 15000 പി പി ഇ കിറ്റുകൾ 1550 രൂപ നിരക്കിൽ വാങ്ങി. പിറ്റേ ദിവസം വാങ്ങിയത് 425 രൂപക്ക്. ഇൻഫ്രാറെഡ് തെർമോമീറ്ററിന് പൊതുവിപണിയിൽ 2500 രൂപയാണ് വില. സർക്കാർ വാങ്ങിയത് 5000 രൂപക്ക്. അടിച്ചു മാറ്റാനുള്ള ഒരു ചാൻസും കളയില്ലല്ലേ ? കൊവിഡാണെങ്കിലും വിടില്ല !! “