രണ്ടായിരം കോടിയുടെ തട്ടിപ്പ്, പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി ഡാനിയേലിനും ഭാര്യയ്ക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ്.

പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി ഡാനിയേലിനും ഭാര്യയ്ക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ്. രണ്ടായിരം കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി തെളിവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കേരളത്തിൽ ആകെ 274 ശാഖകൾ പ്രവര്‍ത്തിച്ചിരുന്ന പോപ്പുലര്‍ ഫിനാന്‍സിനെതിരെ നിക്ഷേപകര്‍ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഫിനാന്‍സ് ഉടമകളെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുക്കുമെന്നാണ് പോലീസ് പറയുന്നത്. കോന്നി ആസ്ഥാനമായാണ് പോപ്പുലര്‍ ഫിനാന്‍സ് പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി സ്ഥാപനം അടഞ്ഞുകിടക്കുകയായിരുന്നു. ഇതോടെയാണ് പറ്റിക്കപ്പെടുകയായിരുന്നു എന്നു നിക്ഷേപകർ തിരിച്ചറിയുന്നത്. തുടർന്നാണ് കോന്നി പൊലീസ് സ്റ്റേഷനില്‍ നിക്ഷേപകർ പരാതി നല്‍കുന്നത്. നിരവധിപേര്‍ ഇതിനോടകം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിനു പിറകെ റോയി ഡാനിയേല്‍ ഒളിവില്‍ പോയതായി റിപ്പോര്‍ട്ടുകൾ വന്നിട്ടുണ്ട്. ഇതിനിടെ റോയി ഡാനിയല്‍ തന്നെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് അപേക്ഷയുമായി കോടതിയെ സമിപിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.