കണ്ണൂർ പേരാവൂരിൽ എക്സൈസിന്റെ വൻ ചാരായ വേട്ട

ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ പേരാവൂരിൽ എക്സൈസ് ശനിയാഴ്ച വൈകിട്ട് നടത്തിയ റെയ്ഡിൽ വെള്ളർവള്ളിയിൽ 50 ലിറ്റർ ചാരായവും 200 ലിറ്റർ വാഷ് ശേഖരവും പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ, വെള്ളർ വള്ളി പൊതു ശ്മശാനം ഭാഗത്ത് കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ 100, 50, 25 ലിറ്ററിന്റെ രണ്ട് വീതം നീല പ്ലാസ്റ്റിക് ബാരലുകളിൽ വാഷും 25 ലിറ്ററിന്റെ രണ്ട് വെള്ള പ്ലാസ്റ്റിക് ജാറുകളിൽ ചാരായവും പിടിച്ചെടുക്കുകയായിരുന്നു.
വെള്ളർവള്ളി വില്ലേജിൽ പൊതു സ്മശാനത്തോട് ചേർന്ന കുറ്റിക്കാട്ടിലാണ് വാറ്റുകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഓണം സീസൺ ലക്ഷ്യമിട്ട് മേഖലയിൽ ചാരായം ഒഴുക്കാനുള്ള നീക്കമാണ് പേരാവൂർ എക്സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യാത്തിന്റെ നേതൃത്വത്തിന്റെ റെയ്ഡിലൂടെ തടയാനായത്. പ്രതിയെക്കുറിച്ചുള്ള വ്യെക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട് എന്നും അടുത്തദിവസം തന്നെ അറസ്റ്റ് നടപടികൾ ഉണ്ടാവുമെന്നും ഇൻസ്‌പെക്ടർ അറിയിച്ചു. സംഘത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ പി സി ഷാജി, പ്രിവന്റീവ് ഓഫീസർ ദിനേശൻ. ഇ സി, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ.ഉണ്ണിക്കൃഷ്ണൻ, പി കെ സജേഷ്, പി.ജി.അഖിൽ എന്നിവർ ഉണ്ടായിരുന്നു