CrimeKerala NewsLatest NewsLocal NewsNationalNews

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഉടമ റോയി ഡാനിയേലും, ഭാര്യ പ്രഭയും കീഴടങ്ങി.

പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ ഉടമ റോയി ഡാനിയേല്‍ കീഴടങ്ങി. പത്തനംതിട്ട എസ്.പി ഓഫീസിലെത്തിയാണ് റോയിയും ഭാര്യ പ്രഭയും ഒരുമിച്ചെത്തി കീഴടങ്ങിയത്. നിക്ഷേപകരില്‍ നിന്നും 2000 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ ഇരുവർക്കും എതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു. ഇതിനിടെ രാജ്യം വിടാന്‍ ശ്രമിച്ച റോയിയുടെ മക്കളായ റിനു മറിയം തോമസിനെയും റിയ ആന്‍ തോമസിനെയും ഡല്‍ഹിയില്‍ നിന്നും പിടികൂടി കൊച്ചിയിലെത്തിക്കുകയുണ്ടായി. ഇതോടെയാണ് റോയിയും ഭാര്യ പ്രഭയും കീഴടങ്ങുന്നത്.

കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ മടക്കിനല്‍കാത്തതുമായി ബന്ധപ്പെട്ടാണ് പോപ്പുലര്‍ ഫിനാന്‍സിനെതിരെ പരാതികള്‍ ഉണ്ടാവുന്നത്. പരാതികളുമായി നിക്ഷേപകർ പോലീസ് സ്റ്റേഷനുകളിലേക്ക് എത്തി തുടങ്ങുമ്പോൾ തോമസ് ഡാനിയേലും ഭാര്യയും ഒളിവില്‍ പോവുകയായിരുന്നു. കേരളത്തിലും പുറത്തും വിദേശ മലയാളികളില്‍ നിന്നുമായി 1600-ന് മേല്‍ നിക്ഷേപകര്‍ക്ക് പണം കൊടുക്കാനുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് കോന്നി പൊലീസ് സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button