DeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു.


മുൻ രാഷ്ട്രപതി പ്രണബ് മുഖർജി തിങ്കളാഴ്ച അന്തരിച്ചു. അദ്ദേഹത്തിന് 84 വയസ്സായിരുന്നു. മകൻ അഭിജിത്താണ് ഇക്കാര്യം അറിയിച്ചതെന്ന് വാർത്താ ഏജൻസി എ എൻ ഐ റിപ്പോർട്ട് ചെയ്തു.

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹം, ഡൽഹിയിലെ കരസേനാ ആശുപത്രിയിൽ വച്ചായിരുന്നു മരണപ്പെട്ടത്. അദ്ദേഹത്തിന്റെ മകൻ അഭിജിത് മുഖർജിയാണ് മരണവിവരം സ്ഥിരീകരിച്ചത്. ശ്വാസകോശത്തിൽ ഉണ്ടായ അണുബാധ മൂലമുള്ള സെപ്റ്റിക് ഷോക്ക് ആണ് മരണകാരണം എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. തലച്ചോറിലുള്ള ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് അദ്ദേഹത്തിന് കൊവിഡ് രോഗം വന്നതായി സ്ഥിരീകരിക്കുകയായിരുന്നു.
2012 മുതൽ 2017 വരെ അദ്ദേഹം ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മുതിർന്ന നേതാവായിരുന്ന അദ്ദേഹം, രാഷ്‌ട്രപതി സ്ഥാനത്തേക്ക് എത്തും മുൻപ്, രണ്ടാം യു.പി.എയുടെ കേന്ദ്ര മന്ത്രിസഭയിൽ ധനമന്ത്രിയായി രുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button